GSLV mission: GSLV ദൗത്യം ജനുവരിയില്‍; ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാമത്തെ വിക്ഷേപണം
GSLV mission: ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാമത്തെ വിക്ഷേപണത്തിന് തയ്യാറെടുത്ത് ഐഎസ്ആര്‍ഒ
ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാമത്തെ വിക്ഷേപണത്തിന് തയ്യാറെടുത്ത് ഐഎസ്ആര്‍ഒ. ജനുവരിയില്‍ നടക്കാനിരിക്കുന്ന ജിഎസ്എല്‍വി (Geosynchronous Launch Vehicle) ദൗത്യം ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാമത്തെ വിക്ഷേപണമായിരിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് അറിയിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 99ാമത്തെ ദൗത്യം തിങ്കളാഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. സ്‌പെയ്‌സ് ഡോക്കിംഗ് പരീക്ഷണത്തിനുള്ള രണ്ട് ചെറു ഉപഗ്രഹങ്ങളെ പിഎസ്എല്‍വി-സി60 തിങ്കളാഴ്ച രാത്രി ഭ്രമണപഥത്തില്‍ എത്തിച്ചു.
“സ്പാഡെക്‌സ് (സ്‌പേസ് ഡോക്കിംഗ് എക്‌സ്‌പെരിമെന്റ്) റോക്കറ്റിന്റെ ഗംഭീരമായ ലിഫ്റ്റ്-ഓഫും വിക്ഷേപണവും എല്ലാവരും കണ്ടുവല്ലോ. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുള്ള 99ാമത്തെ വിക്ഷേപണമാണിത്. ഇത് വളരെ പ്രധാനപ്പെട്ട സംഖ്യയാണ്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇവിടെ നിന്ന് ഞങ്ങള്‍ 100ാമത് വിക്ഷേപണം നടത്താന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണ്,” അദ്ദേഹം പറഞ്ഞു.
പിഎസ്എല്‍വി-സി60 ദൗത്യത്തിലൂടെ സ്‌പേസ് ഡോക്കിംഗ് എക്‌സ്‌പെരിമെന്റ് സ്‌പേസ്‌ക്രാഫ്റ്റ് എ, ബി എന്നിവയെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ എത്തിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബഹിരാകാശ വകുപ്പ് സെക്രട്ടറി കൂടിയായ സോമനാഥ്. ഐഎസ്ആര്‍ഒ ഭാവിയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വിക്ഷേപണങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ‘‘2025 ജനുവരിയില്‍ ജിഎസ്എല്‍വി(നാവിഗേഷന്‍ ഉപഗ്രഹം) എന്‍വിഎസ്-02 വിക്ഷേപിക്കുന്നതിലൂടെ ഞങ്ങള്‍ നിരവധി ദൗത്യങ്ങള്‍ക്ക് തുടക്കം കുറിക്കും,’’ അദ്ദേഹം വ്യക്തമാക്കി.
ഐഎസ്ആര്‍ഒ 2023 മേയില്‍ ജിഎസ്എല്‍വി-എഫ്12/എന്‍വിഎസ്-01 റോക്കറ്റില്‍ നാവിഗേഷന്‍ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചിരുന്നു. ഈ ജിഎസ്എല്‍വി റോക്കറ്റ് 2232 കിലോഗ്രാം ഭാരമുള്ള എന്‍വിഎസ്-01 നാവിഗേഷന്‍ ഉപഗ്രഹത്തെ ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് (ജിടിഒ) വിജയകരമായി എത്തിച്ചു.
നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്‍സ്റ്റലേഷന്‍(നാവിക്) സേവനങ്ങള്‍ക്കായി വികസിപ്പിച്ചെടുത്ത രണ്ടാം തലമുറ ഉപഗ്രഹങ്ങളില്‍ ആദ്യത്തേത്താണ് എന്‍വിഎസ്-01. ഇനിയുള്ള ദിവസങ്ങളില്‍ ഐഎസ്ആര്‍ഒ ഗവേഷകര്‍ കൂടുതല്‍ സ്‌പെസ് ഡോക്കിംഗ് പരീക്ഷണങ്ങള്‍ നടത്തുമെന്ന് സോമനാഥ് പറഞ്ഞു. “രാജ്യത്തിന്റെ ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കും ബഹിരാകാശ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണവും ഉള്‍പ്പെടുന്ന ഒരു സുപ്രധാന ദൗത്യമാണിത്. ഡോക്കിംഗ് സംവിധാനങ്ങളുടെ സങ്കീര്‍ണ ദൗത്യങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്പാഡെക്‌സ് പരീക്ഷണങ്ങള്‍ വരും ദിവസങ്ങളില്‍ നടത്തും,” അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.