ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സഹായിക്കുന്ന ഐആർസിടിസി വെബ്സൈറ്റ് വീണ്ടും തകരാറിലായെന്ന് യാത്രക്കാരുടെ പരാതി. പുതുവര്‍ഷ തലേന്ന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയാതെ വലഞ്ഞിരിക്കുകയാണ് യാത്രക്കാര്‍. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പരാജയപ്പെടുന്നതായി കാണിച്ച് ഉപയോക്താക്കളുടെ നിരവധി പരാതികളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
അടിയന്തര യാത്രയ്ക്ക് മുഖ്യമായി ആശ്രയിക്കുന്ന തത്കാല്‍ ടിക്കറ്റ് പോലും ബുക്ക് ചെയ്യാന്‍ കഴിയാതെ വന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. രാവിലെ പത്തുമണിക്കാണ് തത്കാല്‍ ടിക്കറ്റിനുള്ള വിന്‍ഡോ ഓപ്പണ്‍ ആവുന്നത്. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വിന്‍ഡോ ആക്സ്സ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി. 'ബുക്കിങ്ങും റദ്ദാക്കലും അടുത്ത മണിക്കൂറില്‍ ലഭ്യമാകില്ല. ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നു'- എന്ന വിശദീകരണമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്.
ഈ മാസം ഇത് രണ്ടാം തവണയാണ് ഐആര്‍സിടിസി വെബ്‌സൈറ്റില്‍ തകരാര്‍ സംഭവിച്ചത്. ഡിസംബര്‍ 26നാണ് ഇതിന് മുന്‍പ് വെബ്‌സൈറ്റ് നിശ്ചലമായത്. ഇന്ന് വീണ്ടും വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായത് യാത്രക്കാരുടെ ഇടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.