Gujarat Election Results 2022:  രാജ്യം കാത്തിരിക്കുന്ന ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചിരിയ്ക്കുകയാണ് . തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടി BJP മുന്നേറുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ആകെയുള്ള 82 സീറ്റുകളില്‍ ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് BJP 130 ലധികം  സീറ്റുകളില്‍ ലീഡ്  ചെയ്യുകയാണ്. കോണ്‍ഗ്രസ്‌  ഏറെ പിന്നില്‍ 48 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 


Also Read:  Gujarat Polls 2022:  ഹാർദിക് പട്ടേല്‍, അൽപേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി, ഈ യുവ പോരാളികള്‍ക്ക് വിജയിക്കാനാകുമോ? 


സംസ്ഥാനത്ത് ആദ്യമായി രംഗപ്രവേശം ചെയ്ത ആം ആദ്മി പാര്‍ട്ടിയും തങ്ങളുടെ സാന്നിധ്യം അറിയിയ്ക്കുന്നുണ്ട്. അതായത്, 2 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നു. കൂടാതെ 2 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് മുന്നേറുന്നത്.  


ഇത്തവണത്തെ ഗുജറാത്ത്  തിരഞ്ഞെടുപ്പിലെ പോളിംഗ് സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ, 80 ശതമാനത്തിലധികം പോളിംഗ് നടന്നത് തരാട്, ദെദിയാപദ എന്നീ രണ്ട് മണ്ഡലങ്ങളിലാണ്.  ഏറ്റവും കൂടുതൽ വോട്ടർമാരുള്ള അഹമ്മദാബാദ് ജില്ലയിൽ 59.05 ശതമാനം വോട്ട് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വോട്ടെടുപ്പിൽ ബനസ്കന്തയിലെ തരാഡാണ് ഏറ്റവും കൂടുതൽ പോളിംഗ്  രേഖപ്പെടുത്തിയത്, 86.91 ശതമാനം. ഗാന്ധിധാമിലാണ് ഏറ്റവും  കുരനാജ് പോളിംഗ് രേഖപ്പെടുത്തിയത്.  47.86%. 


ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ  ആദ്യഘട്ടത്തിലെ ശരാശരി പോളിംഗ്  63.31% വും രണ്ടാം ഘട്ടത്തിലെ ശരാശരി പോളിംഗ് 65.30 % ആയിരുന്നു.  സംസ്ഥാനത്തെ പോളിംഗ്  64.33% ആണ് 
 2007ന് ശേഷമുള്ള ഗുജറാത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗാണിത്. മുൻവർഷങ്ങളിലെ ശതമാനം പരിശോധിച്ചാൽ 2007ൽ 59.77%, 2012ൽ 72.02%, 2017ൽ 69.01% എന്നിങ്ങനെയാണ് പോളിംഗ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ കുറഞ്ഞ പോളിംഗ് ശതമാനം  പാര്‍ട്ടികളെ ആശങ്കപ്പെടുത്തിയിരുന്നു. 


ഗുജറാത്ത്‌ തിരഞ്ഞെടുപ്പിന്‍റെ തുടക്കം മുതല്‍ 150 സീറ്റുകള്‍ നേടി ചരിത്ര വിജയം കരസ്ഥമാക്കുമെന്ന് BJP നേതാക്കള്‍ കൂടെക്കൂടെ  പ്രഖ്യാപിച്ചിരുന്നു. ഇത് ഊട്ടിയുറപ്പിക്കുന്ന രീതിയിലാണ്  ലഭിക്കുന്ന സൂചനകള്‍. അതായത് 2 പതിറ്റാണ്ടിലേറെ ഭരണം നടത്തിയ  BJPയില്‍ ഗുജറത്തിലെ ജനങ്ങള്‍ ഒരിയ്ക്കല്‍ക്കൂടി  തങ്ങളുടെ വിശ്വാസം ഉറപ്പിച്ചിരിയ്ക്കുന്നതായാണ് കാണുന്നത്.... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.