BJP Star Campaigners List: സ്റ്റാർ പ്രചാരകരുടെ പട്ടിക പുറത്തിറക്കി BJP, പട്ടികയില്‍ ഇടം നേടാതെ ഈ പ്രമുഖര്‍
BJP Star Campaigners List Gujarat: സ്റ്റാർ പ്രചാരകരുടെ പട്ടികയില്‍ രാജസ്ഥാനില്‍ നിന്ന് ഒരു ദേശീയ നേതാവിനെപ്പോലും ഉള്‍പ്പെടുത്താത്തത് ശ്രദ്ധേയമായി
Gujarat Polls 2022: രണ്ട് പതിറ്റാണ്ടിലേറെയായി അധികാരത്തിലിരിയ്ക്കുന്ന ഗുജറാത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ആവേശത്തിലാണ് ബിജെപി. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ടുപോകുകയാണ് ബിജെപി.
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി 40 സ്റ്റാർ പ്രചാരകരുടെ പട്ടിക പുറത്തിറക്കിയിരിയ്ക്കുകയാണ് ബിജെപി. അതേസമയം, സ്റ്റാർ പ്രചാരകരുടെ പട്ടികയില്‍ രാജസ്ഥാനില്‍ നിന്ന് ഒരു ദേശീയ നേതാവിനെപ്പോലും ഉള്‍പ്പെടുത്താത്തത് ശ്രദ്ധേയമായി. റിപ്പോർട്ടുകൾ പ്രകാരം, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ, എംപി രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, സംസ്ഥാന ഇൻചാർജ് അരുൺ സിംഗ്, അരുൺ ചതുർവേദി തുടങ്ങിയ ദേശീയ നേതാക്കൾ പാർട്ടിയുടെ ഈ പട്ടികയില്‍ ഉൾപ്പെട്ടിട്ടില്ല.
ഇവരെക്കൂടാതെ, ബിജെപി ദേശീയ സെക്രട്ടറി അൽക്ക സിംഗ് ഗുർജാർ, സംസ്ഥാന കോ-ഇൻചാർജ് വിജയ രഹത്കർ, ദേശീയ പ്രവർത്തക സമിതി അംഗങ്ങളായ എംപി ജസ്കൗർ മീണ, അരുൺ ചതുർവേദി എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. പാർട്ടിയുടെ താരപ്രചാരകരുടെ പട്ടിക ബുധനാഴ്ചയാണ് പുറത്തുവിട്ടത്.
Also Read: Gujarat Polls 2022: ഗുജറാത്തിൽ BJP വിജയിക്കുക മാത്രമല്ല, എല്ലാ റെക്കോർഡുകളും തകർക്കും, അമിത് ഷാ
എന്നിരുന്നാലും, ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവരുൾപ്പെടെ 150 ഓളം നേതാക്കളെ പാർട്ടി ഫീൽഡ് ടാസ്‌ക്കുകൾക്കായി വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ താരപ്രചാരകരുടെ പട്ടികയിൽ വസുന്ധര രാജെയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇത്തവണ ഇടം നൽകിയിട്ടില്ല.
എന്നാൽ, ഗുജറാത്ത് തിരഞ്ഞെടുപ്പിൽ രാജസ്ഥാൻ ബിജെപിയുടെ സംസ്ഥാന നേതൃത്വവും സംഘടനയും കേന്ദ്രനേതൃത്വം ഇതിനോടകം സജീവമാക്കിയിട്ടുണ്ട്. അയൽ സംസ്ഥാനമായതിനാൽ രാജസ്ഥാനിലെ 108 നേതാക്കളുടെ ചുമതല സതീഷ് പൂനിയയ്ക്ക് നല്‍കിയിരിയ്ക്കുകയാണ്.
കഴിഞ്ഞ 27 വർഷമായി ഗുജറാത്തിൽ BJP അധികാരത്തിലാണ്. എന്നാല്‍ ഇക്കുറി ഡല്‍ഹി ഭരിയ്ക്കുന്ന ആം ആദ്മി പാർട്ടിയിൽ നിന്ന് നേരിയ വെല്ലുവിളി പാര്‍ട്ടി നേരിടുന്നുണ്ട്. ഇത് സംസ്ഥാനത്തെ പരമ്പരാഗത ബിജെപി കോൺഗ്രസ് മത്സരത്തെ ത്രികോണ മത്സരമാക്കി മാറ്റിയിരിയ്ക്കുകയാണ്.
ഡിസംബർ 1, 5 തീയതികളിലാണ് ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 8ന് ഫലം പ്രഖ്യാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...