ന്യൂ‍ഡൽഹി: രാജ്യത്ത് പ്രായപൂർത്തിയായ 50 ശതമാനത്തിലധികം ആളുകൾ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ഇതുവരെ രാജ്യത്ത് ആകെ നൽകിയത് 127.61 കോടി ഡോസ് വാക്സിനാണ്. ജനസംഖ്യയുടെ 84.8 ശതമാനം ആളുകൾ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവരാണെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കോവിഡിന്റെ ഒമിക്രോൺ വകഭേദവും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആരോ​ഗ്യമന്ത്രാലയം അതീവ ജാ​ഗ്രതയാണ് പുലർത്തുന്നത്.


ALSO READ: Covid vaccine | പുതുച്ചേരിയിൽ കോവിഡ് വാക്സിൻ നിർബന്ധമാക്കി, സ്വീകരിച്ചില്ലെങ്കിൽ നടപടി; ഉത്തരവ് പുറത്തിറക്കി


രാജ്യത്ത് ഇതുവരെ അഞ്ച് ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്. കർണാടകയിൽ ആദ്യ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഗുജറാത്തിലും മഹാരാഷ്ട്രയിലുമാണ് മൂന്നും നാലും ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചത്. അഞ്ചാമത്തെ കേസ് ഡൽഹിയിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.


കേരളത്തിലും ഒമിക്രോൺ ഭീതി നിലനിൽക്കുകയാണ്. ബ്രിട്ടനിൽ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. റഷ്യൻ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദമാണോ എന്നറിയാൻ സാ൦പിൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു. ഇദ്ദേഹത്തെ അമ്പലമുകൾ സർക്കാർ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ALSO READ: Omicron | ഡൽഹിയിലും ഒമിക്രോൺ; രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ കേസ്


സംസ്ഥാനങ്ങളോട് കർശന പ്രതിരോധ നടപടികൾ തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മാത്രമല്ല പരിശോധന, വാക്‌സിൻ വിതരണം എന്നിവയിൽ യാതൊരു വിധ മുടക്കവും ഉണ്ടാകരുതെന്നും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്  കേരളം, കർണാടക, തമിഴ്നാട്, ഒഡിഷ, മിസോറം, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ്.


അതേസമയം, പുതുച്ചേരിയിൽ വാക്സിനേഷൻ നിർബന്ധമാക്കി ആരോ​ഗ്യ ഡയറക്ടർ ഉത്തരവിറക്കി. വാക്സിൻ സ്വീകരിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ ഡയറക്ടർ ജി ശ്രീരാമലു പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.


ALSO READ: Omicron | ഒമിക്രോൺ ഇന്ത്യയിലും, കർണാടകയിൽ 2 പേരിൽ പുതിയ വകഭേദം കണ്ടെത്തി


പുതുച്ചേരി പൊതുജനാരോഗ്യ നിയമത്തിന്‍റെ 8, 54(1) വകുപ്പുകൾ പ്രകാരമാണ് ഉത്തരവ്. നിയമം മൂലം കോവിഡ് വാക്സിൻ നിർബന്ധമാക്കുന്ന ഉത്തരവ് രാജ്യത്ത് ഇതാദ്യമാണ്. പ്രതിരോധ കുത്തിവയ്പ്പിൽ നൂറ് ശതമാനം ലക്ഷ്യം കൈവരിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും തുടരുമെന്ന് പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.