ഴവില്ലിന്‍റെ ഏഴഴകും നെഞ്ചിലേറ്റി വന്ന വിധിയെ സ്വാഗതം ചെയ്തുകൊണ്ട്  പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ 'ലളിത്'. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധി പുറത്തുവന്നതോടെ രാജ്യമെമ്പാടും ആഘോഷങ്ങള്‍ നടക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആഘോഷത്തിന്‍റെ ഭാഗമായി ഡല്‍ഹിയിലെ ലളിത് ഹോട്ടലിലെ ജീവനക്കാര്‍ നടത്തിയ ഒരു ഫ്ലാഷ്  മോബാണ് ഇപ്പോള്‍  സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. മഴവില്‍ വര്‍ണ്ണങ്ങളുള്ള തുവാല കഴുത്തില്‍ ചുറ്റിയാണ് ഹോട്ടലിലെ ജീവനക്കാര്‍ നൃത്തം ചെയ്തത്.


ഹോട്ടലിന്‍റെ എക്സിക്യൂട്ടിവ് ഡിറക്ടര്‍ കേശവ് സൂരി പ്രമുഖ എല്‍ജിബിടി ആക്ടിവിസ്റ്റ് ആണ്. ഹോട്ടലിലെത്തിയവരോടും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇവര്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.



''ഇത് ആഘോഷിക്കേണ്ട സമയാണ്. ഈ വിധിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ അഭിഭാഷകര്‍ക്കും നിയമജ്ഞര്‍ക്കും നന്ദി'' കേശവ് സൂരി പറഞ്ഞു. സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-മത്തെ വകുപ്പ് മൗലിക അവകാശത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇന്നലെ സുപ്രീം കോടതിയുടെ നിര്‍ണായക വിധി വന്നത്.



ഇതൊരു സമൂഹത്തിന്‍റെ പ്രശ്‌നമാണെന്നും സ്വവര്‍ഗരതി ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ ഭാഗമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജീവിക്കാനുള്ള സ്വാതന്ത്ര്യം പ്രധാനമെന്ന് പറഞ്ഞ സുപ്രീം കോടതി ഭയത്തോടെയല്ലാതെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും അഭിപ്രായപ്പെട്ടു. കൂടാതെ, വൈവിധ്യത്തിന്‍റെ ശക്തിയെ മാനിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. 


കൂടാതെ, ചീഫ് ജസ്റ്റിസ്‌ ദീപക് മിശ്ര വായിച്ച ആദ്യ വിധിയില്‍ സ്വവര്‍ഗ്ഗ ലൈംഗികത ക്രിമിനല്‍കുറ്റമല്ല എന്ന് തീര്‍ത്തുപറഞ്ഞിരുന്നു.  നാല് വിധിന്യായങ്ങളാണ് ഉള്ളത്. എന്നാല്‍ നാലിനും ഒരേ അഭിപ്രായമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.



സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നര്‍ത്തകന്‍ നവ്തേജ് സിംഗ് ജോഹര്‍, മാധ്യമ പ്രവര്‍ത്തകനായ സുനില്‍ മെഹ്‌റ തുടങ്ങിയവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ച ശേഷമാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്. 


രക്ഷിതാക്കളുടെയും സമൂഹത്തിന്‍റെയും സമ്മര്‍ദ്ദവും അവഗണനയുമാണ് എല്‍ജിബിടി സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശിച്ചിരുന്നു.



377-മത്തെ വകുപ്പ് ഇല്ലാതാകുന്നതോടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും കോടതി പറഞ്ഞിരുന്നു. കൂടാതെ, ലിംഗവ്യത്യാസം കൂടാതെ, ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന പരാമര്‍ശവും കോടതിയില്‍ നിന്നുണ്ടായി. 


അതുകൂടാതെ, 150 വര്‍ഷത്തിലധികം പഴക്കമുള്ള 377 വകുപ്പ് എടുത്തുകളയണമെന്ന് നിയമകമ്മീഷന്‍റെ 172-ാം റിപ്പോര്‍ട്ടും ശുപാര്‍ശ ചെയ്തിരുന്നു. 4 ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് സുപ്രീംകോടതി സുപ്രധാനമായവിധി പുറപ്പെടുവിച്ചത്.