Hate Speech: വെറുപ്പിന്റെ ഗ്യാരന്റി; പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അസദുദ്ദീൻ ഒവൈസി
Hate Speech: കഴിഞ്ഞ ഞായറാഴ്ച രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി മോദി നടത്തിയ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വന്‍ വിവാദമായി മാറിയിരിയ്ക്കുന്നത്.
New Delhi: രാജ്യത്തെ മുസ്ലീങ്ങൾക്കെതിരെ കടുത്ത വിദ്വേഷ പ്രചാരണമാണ് പ്രധാനമന്ത്രി മോദി നടത്തുന്നതെന്ന ആരോപണവുമായി എഐഎംഐഎം നേതാവ് അസദുദ്ടീൻ ഒവൈസി. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമായ മുസ്ലീങ്ങള്‍ക്കെതിരെ തിരഞ്ഞെടുപ്പ് സമയത്ത് വിദ്വേഷം നിറഞ്ഞ പ്രചാരണം രാജ്യമൊട്ടുക്ക് നടക്കുന്നു എന്നും ഒവൈസി ആരോപിച്ചു.
Also Read: Budh Margi 2024: ബുധൻ നേർരേഖയിലേക്ക്, ഈ 3 രാശിക്കാർക്ക് ലഭിക്കും വന്‍ സമ്പത്ത്
ബീഹാറിലെ കിഷൻഗഞ്ചിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ ആണ് പ്രധാനമന്ത്രിയ്ക്കെതിരെ ഒവൈസി ആരോപണം ഉന്നയിച്ചത്. "നാളെ രാജ്യത്ത് ഒരു കലാപം പൊട്ടിപ്പുറപ്പെട്ടാൽ അതിന്റെ പൂർണ ഉത്തരവാദിത്തം പ്രധാനമന്ത്രിയായിരിക്കും, പ്രധാനമന്ത്രിയുടെ ഏക ഗ്യാരന്റി മുസ്ലീങ്ങളോടുള്ള വിദ്വേഷത്തിന്റെ ഗ്യാരന്റിയാണ്, 2002 മുതൽ അദ്ദേഹം ഇത് ചെയ്യുന്നു. രാജ്യത്ത് 17 കോടി മുസ്ലീങ്ങളുണ്ട്, ഇത് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമാണ്. അദ്ദേഹം രാജ്യത്തെ 140 കോടി ജനങ്ങളുടെ പ്രധാനമന്ത്രിയാണ്.", ഒവൈസി പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി മോദി നടത്തിയ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വന്‍ വിവാദമായി മാറിയിരിയ്ക്കുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് "കൂടുതൽ കുട്ടികളുള്ളവർക്ക്" (മുസ്ലീങ്ങള്‍) വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി ആരോപിച്ചത് രാജ്യമൊട്ടുക്ക് വലിയ വിമര്‍ശനം നേരിട്ടു. ഇത്തരം പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കും എന്ന് ആരാധകര്‍ പോലും ചൂണ്ടിക്കാട്ടുകയുണ്ടായി.
അതേസമയം, ഒവൈസിയുടെ ശക്തയായ എതിരാളിയും ബിജെപിയുടെ ഹൈദരാബാദ് ലോക്സഭാ സ്ഥാനാർത്ഥിയുമായ മാധവി ലത എഐഎംഐഎം നേതാവ് ഒവൈസി മുസ്ലീങ്ങളുടെ മനസിൽ വിഷം കലർത്തുകയും മോദി സർക്കാരിനെതിരെ വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്യുന്നതായി ആരോപിച്ചു. "അസദുദ്ദീൻ ഒവൈസി തന്റെ സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനക്ഷേമകരമായ എത്രയധികം പദ്ധതികൾ കൊണ്ടുവരുന്നു, അതിൽ ഹിന്ദു-മുസ്ലിം എന്ന് എഴുതിയിരിക്കുന്ന പദ്ധതി ഏതെന്ന് എന്നോട് പറയൂ?... അക്ബറുദ്ദീൻ ഒവൈസിയെയും അസദുദ്ദീൻ ഒവൈസിയെയും പോലെയുള്ളവർ ജനങ്ങളുടെ മനസ് വിഷലിപ്തമാക്കുന്നു. മുസ്ലീങ്ങൾക്ക് എല്ലാം നൽകുമെന്ന് കോൺഗ്രസിനൊപ്പം പറയുന്നു, 120 കോടി ഹിന്ദുക്കൾ എവിടെ പോകും? അവര്‍ ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.