Hathras Stampede: ഹത്റസ് അപകടം; മരണം 121, ഭോലെ ബാബ ഒളിവിൽ, പൊലീസ് അന്വേഷണം ഊർജിതമാക്കി
സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായ ഗൗരവ് ദ്വിവേദി പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചു.
ലഖ്നൗ: ഉത്തർപ്രദേശിലെ ഹത്റസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 121 ആയി. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഹത്റസ് ജില്ലയിലെ മുഗൾഗർഹി ഗ്രാമത്തിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിരക്കിൽപ്പെട്ടാണ് ആളുകൾ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അപകടസ്ഥലം സന്ദർശിക്കും.
മാനവ് മംഗൾ മിലൻ സദ്ഭാവന സമാഗം കമ്മിറ്റി നടത്തിയ സത്സംഗ് പരിപാടിക്കിടെയാണ് സംഭവം. ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം ആളുകൾ പങ്കെടുത്തതായാണ് വിവരം. ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥന പരിപാടിക്കിടെയാണ് അപകടം. സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തിട്ടുണ്ട്. പുതിയ ക്രിമിനൽ കോഡ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 105, 110, 126 (2), 223, 238 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭോലെ ബാബ ഒളിവിൽ പോയെന്നാണ് വിവരം. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.
അപകടത്തെ കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകാൻ മുഖ്യമന്ത്രി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. അപകടത്തിൽ മരിച്ച ആറ് പേരെ ഇനിയും തിരിച്ചറിയാനുണ്ട്. ഏഴ് കുട്ടികളും ഒരു പുരുഷനും ഒഴികെ മരിച്ചവരെല്ലാം സ്ത്രീകളാണ്.
Also Read: Abdul Rahim: സൗദിയിൽ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി
അതേസമയം സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചു. അലഹബാദ് ഹൈക്കോടതിയിലെ അഭിഭാഷകനായ ഗൗരവ് ദ്വിവേദിയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായി പ്രാർത്ഥിക്കുന്നതായും അറിയിച്ചു. ഉത്തർപ്രദേശ് സർക്കാരിന് സാധ്യമായ എല്ലാ സഹായവും കേന്ദ്രം നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.