ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയിലും പരസരപ്രദേശത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര പരിസ്ഥിതി മലിനീകരണ അതോറിറ്റിയാണ് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. 


ദീപാവലിയ്ക്ക് ശേഷം ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത് വര്‍ധിച്ചിരുന്നു അത് ഇന്നലെ വൈകിട്ടോടെ അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതോടെയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.


 



 


നവംബര്‍ അഞ്ചുവരെ ഡല്‍ഹിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്. ജനുവരിയ്ക്ക് ശേഷം ഇതാദ്യമായാണ് മലിനീകരണത്തോത് ഇത്രയധികം വര്‍ധിക്കുന്നത്. 


ശീതകാലം കഴിയുന്നത്‌ വരെ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  


നഗരം ഗ്യാസ് ചേമ്പര്‍ പോലെ ആയെന്ന് ഡല്‍ഹി മുഖ്യമന്ത്രി സ്കൂള്‍ കുട്ടികള്‍ക്ക് മാസ്ക് വിതരണം ചെയ്യുന്നതിനിടെ പരാമര്‍ശിച്ചു. 


വായു മലിനീകരണ തോത് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ എല്ലാ സ്കൂളുകള്‍ക്കും നവംബര്‍ അഞ്ചുവരെ മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.