ലോകം കോവിഡ് ഭീതിയിൽ നിന്ന് പുറത്തുകടക്കുന്ന ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. 2019ലാണ് ചൈനയിൽ കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ചൈനയിൽ നിന്നാണ് ആരംഭിച്ചതെങ്കിലും ക്രമേണ ഈ വൈറസ് ലോകം മുഴുവൻ പടർന്നുപിടിച്ചു. 2020 ആയപ്പോഴേക്കും സ്ഥിതി കൂടുതൽ വഷളാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോക്ക്ഡൗണിലൂടെ രോ​ഗവ്യാപനത്തെ പിടിച്ചുനിർത്താൻ സാധിച്ചെങ്കിലും ജനങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുകയെന്ന ലക്ഷ്യം മുന്നിൽക്കണ്ട് ഇന്ത്യ കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും കോവി‍ഡ് പ്രതിരോധത്തിനുള്ള വാക്സിൻ കണ്ടെത്തി. 2021-ഓടെ ഇന്ത്യയിലുടനീളമുള്ള ആളുകൾക്ക് കോവിഡ് വാക്സിനേഷൻ നൽകാൻ തുടങ്ങി. എന്നാൽ, ഹൃദയാഘാതവുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ പെട്ടെന്നുള്ള വർദ്ധനവാണ് കാണാനായത്. അതിനാൽ കോവിഡ് വാക്സിൻ കാരണം ഹൃദയാഘാത സാധ്യത വർദ്ധിച്ചോ ഇല്ലയോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നുവരുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി  ഐസിഎംആർ ഗവേഷണം ആരംഭിച്ചു കഴിഞ്ഞു.


ALSO READ: ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 1000 പേരെ ബാധിച്ചതായി റിപ്പോർട്ട്


2021 ഏപ്രിലോടെ ഇന്ത്യയിൽ അപകടകരമായ രീതിയിലാണ് കോവിഡ് കേസുകൾ വ‍ർധിച്ചത്. ഇതിന് പിന്നാലെ സാധാരണക്കാരായ ജനങ്ങൾക്കും വാക്സിനേഷൻ ആരംഭിച്ചു. ഈ കാലയളവിൽ രാജ്യത്തുടനീളം കോവിഡ് ബാധിച്ചും ഹൃദയാഘാതമോ മറ്റ് രോ​ഗങ്ങളോ കാരണം നിരവധി ആളുകൾ മരിച്ചു. ഇതിന് പിന്നാലെയാണ് വൈറസിനെ പ്രതിരോധിക്കാൻ നിർമ്മിച്ച വാക്സിൻ കാരണം ആളുകളിൽ ഹൃദയാഘാത സാധ്യത വർധിച്ചതായുള്ള സംശയങ്ങൾ ഉടലെടുത്തത്. ഈ ആരോപണങ്ങളെക്കുറിച്ച് ഐസിഎംആർ പഠനം നടത്തിവരികയാണ്. പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ട് 2023 ജൂലൈയിൽ പ്രസിദ്ധീകരിക്കും.


ഈ പഠനത്തിൽ, ഇന്ത്യയിലെ യുവജനങ്ങളിൽ കോവിഡ് വാക്സിനേഷനും വർദ്ധിച്ചുവരുന്ന ഹൃദയാഘാതവും തമ്മിലുള്ള ബന്ധം വ്യക്തമാക്കും. ശക്തമായ നി​ഗമനത്തിലെത്തിയ ശേഷമേ റിപ്പോർട്ട് പരസ്യമാക്കുകയുള്ളൂ. 40 ആശുപത്രികളിൽ നിന്ന് ശേഖരിച്ച ഡാറ്റയാണ് ഐസിഎംആർ വിശകലനം ചെയ്യുക. രോഗികളുടെ വിവരങ്ങളിൽ പലതും എയിംസിൽ നിന്നുള്ളതാണ്. കോവിഡിന് ശേഷം ആളുകളിൽ ഹൃദയാഘാതത്തിനുള്ള സാധ്യത വർധിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും ഐസിഎംആർ ഇക്കാര്യം പഠിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ശാസ്ത്ര ലോകം.


ഇന്ത്യൻ ഹാർട്ട് അസോസിയേഷന്റെ കണക്കനുസരിച്ച്, വർഷങ്ങളായി 50 വയസ്സിന് താഴെയുള്ളവരിൽ 50 ശതമാനവും 40 വയസ്സിന് താഴെയുള്ളവരിൽ 25 ശതമാനവും ഹൃദയാഘാത സാധ്യതയുള്ളവരാണ്. യുവാക്കളിൽ ഹൃദയാഘാത നിരക്ക് വർദ്ധിക്കുകയും സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് ഹൃദ്രോഗം ബാധിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. രക്തസമ്മർദ്ദം, പഞ്ചസാര, അമിതവണ്ണം, ക്രമരഹിതമായ ജീവിതശൈലി എന്നിവയാണ് ഹൃദ്രോഗത്തിന്റെ പ്രധാന കാരണങ്ങളായി കാണക്കാക്കുന്നത്. കൊവിഡ് വ്യാപനത്തിന് ശേഷം ശരീരത്തിൽ രക്തം കട്ടപിടിക്കുന്നത് അതിവേഗം വർദ്ധിച്ചതായി പല വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൃദ്രോഗങ്ങൾ വലിയ രീതിയിൽ വർധിച്ചതിന് പിന്നിൽ കോവിഡിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്താനുള്ള പഠനങ്ങളും നടക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.