ബെംഗളൂരു: കോസ്റ്റ് കട്ടിംഗിന്റെ ഭാഗയമായി ബൈജൂസിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. കമ്പനിയുടെ പുനർനിർമ്മാണ പ്രക്രിയയുടെ ഭാഗമായി എല്ലാ വകുപ്പുകളിൽ നിന്നുമായി ഏകദേശം 1,000 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. ഒരു ബില്യൺ ഡോളർ ടേം ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട് യുഎസിലെ വായ്പക്കാരുമായി കമ്പനി നിയമയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് പിരിച്ചുവിടൽ വാർത്ത പുറത്തുവരുന്നത്.
ആയിരത്തോളം ജീവനക്കാരെയാണ് ബൈജൂസ് പിരിച്ചുവിട്ടത്. എന്നിരുന്നാലും, പുതിയ ജീവനക്കാരെ ഉൾപ്പെടുത്തിയതിനാൽ കമ്പനിയിൽ നിലവിലുള്ള ജീവനക്കാരുടെ എണ്ണം 50,000 ആയി തുടരുന്നു. കമ്പനിയുടെ ചെലവ് ഒപ്റ്റിമൈസേഷൻ പ്രക്രിയയുടെ ഭാഗമാണ് പിരിച്ചുവിടൽ എന്നാണ് പിടിഐയ്ക്ക് ലഭിച്ച വിവരം. അതേസമയം പിരിച്ചുവിടലിനെ കുറിച്ച് കമ്പനിയുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
Also Read: വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ച 1200 കുപ്പി മദ്യവും 50 കിലോ മയക്കുമരുന്നും നശിപ്പിച്ചു
2022 ഒക്ടോബർ മുതൽ കഴിഞ്ഞ ആറ് മാസത്തിനിടെ 2,500 ജീവനക്കാരിൽ 5% പേരെ കമ്പനി പിരിച്ചുവിട്ടിരുന്നു. 2023 മാർച്ചോടെ കമ്പനി ലാഭകരമാക്കുന്നതിനായിരുന്നു ഇത്. ഏറ്റവും പുതിയ പിരിച്ചുവിടൽ കമ്പനിയുടെ ഏകദേശം 2% തൊഴിലാളികളെ ബാധിച്ചേക്കുമെന്നാണ് വിവരം. ലാഭം നേടുന്നതിനായി കമ്പനി സ്വീകരിച്ച ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമാണ് ഏറ്റവും പുതിയ പിരിച്ചുവിടലുകൾ. ജൂൺ 16നാണ് പിരിച്ചുവിടലുണ്ടായതെന്നാണ് വിവരം.
ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് എഡ്‌ടെക് കമ്പനിയായ ബൈജൂസ്. കമ്പനിയുടെ മൂല്യം ഒരിക്കൽ 22 ബില്യൺ ഡോളറായിരുന്നു. 2011 ൽ സ്ഥാപിതമായ ബൈജൂസ് കഴിഞ്ഞ ദശകത്തിൽ ജനറൽ അറ്റ്ലാന്റിക്, ബ്ലാക്ക് റോക്ക്, സെക്വോയ ക്യാപിറ്റൽ തുടങ്ങിയ ആഗോള നിക്ഷേപകരെ ആകർഷിച്ചിരുന്നു. ഒരുകാലത്ത് വിജയകുതിപ്പിൽ നിന്നിരുന്ന കമ്പനി ഇപ്പോൾ സാമ്പത്തികപരമായും നിയമപരമായുമുള്ള പ്രശ്നങ്ങളിൽ പെട്ടിരിക്കുകയാണ്.
കമ്പനി ഒരു കാലത്ത് അതിന്റെ വിജയഗാഥകൾക്ക് പേരുകേട്ടതാണെങ്കിലും, അടുത്ത മാസങ്ങളിൽ, നിയമപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങളിൽ പെട്ടിരിക്കുകയാണ്. കഴിഞ്ഞ മാസം കമ്പനിയുടെ മൂല്യനിർണ്ണയം 8.2 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...