Heavy Rain In Chennai: ദുരിതാശ്വാസത്തിന് സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി
Heavy Rain In Chennai: കനത്ത മഴയില്‍ ചെന്നൈയിലെ പല പ്രദേശങ്ങളിലും പ്രത്യേകിച്ച് താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിളിച്ച് സഹായം വാഗ്ദാനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ചെന്നൈ: Heavy Rain In Chennai: കനത്ത മഴയില്‍ ചെന്നൈയിലെ (Heavy Rain In Chennai) പല പ്രദേശങ്ങളിലും പ്രത്യേകിച്ച് താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ (MK Stalin) വിളിച്ച് സഹായം വാഗ്ദാനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi).
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി (MK Stalin) സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാവരും സുരക്ഷിതമായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കനത്ത മഴയെ തുടർന്ന് മൂന്ന് ജലസംഭരിണികളില്‍ നിന്നും വെള്ളം ഒഴുക്കുവിടുന്നതിനാല്‍ ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. നുംഗമ്പാക്കം, ടി നഗര്‍, കൊരട്ടൂര്‍ അടക്കം താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയിട്ട് റിപ്പോർട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കാരണം റെക്കോര്‍ഡ് മഴയാണ് രണ്ടുദിവസമായി തമിഴ്‌നാട്ടിൽ രേഖപ്പെടുത്തുന്നത്. സമീപ ജില്ലകളായ ചെങ്കല്‍പ്പേട്ട് തിരുവള്ളൂര്‍ കാഞ്ചീപുരം എന്നിവടങ്ങളിലും ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്.
ചെമ്പരമ്പാക്കം, പുഴല്‍, പൂണ്ടി തടാകങ്ങളില്‍ പരമാവധി സംഭരണ ശേഷിയായി. 500 ക്യൂസെക്‌സ് വെള്ളം തുറന്നുവിടുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രളയ സാധ്യതാ മേഖലകള്‍ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. ചെന്നൈയില്‍ മാത്രം അമ്പതോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കൂടാതെ രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫിനെ വിന്യസിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...