Chennai: മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങൾ നേരിട്ട കേരളത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി MK സ്റ്റാലിൻ. DMK ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
"കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങൾക്കൊപ്പമാണ് സംസ്ഥാനം. അവരുടെ ദുരിതങ്ങളിൽ ആശ്വാസമായി ഡി.എം.കെ ചാരിറ്റബിൾ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിക്കുന്നു. നമുക്ക് ഈ മാനുഷികതയെ ഉൾക്കൊണ്ട് അവരെ സഹായിക്കാം", സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
With our brethren in Kerala affected by torrential rains and floods, DMK Charitable Trust donates 1 crore INR for the efforts undertaken to alleviate their suffering. Let's embrace humanity and support them in this time of need. #KeralaFloods pic.twitter.com/7jATjJGZiA
— M.K.Stalin (@mkstalin) October 18, 2021
നേരത്തെ തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയും കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്തിലാണ് ദലൈലാമ കേരളത്തിനൊപ്പമാണെന്ന് പ്രഖ്യാപിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപയാണ് സഹായം പ്രഖ്യാപിച്ചത്.
കേരളത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം ജീവനും സ്വത്തിനും സംഭവിച്ച ദുരന്തത്തിൽ ദലൈലാമ ദുഃഖം അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് സംസ്ഥാന സർക്കാരും ബന്ധപ്പെട്ട അധികാരികളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നതായി അദ്ദേഹം പറഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...