New Delhi: രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് (Covid 19) രോഗബാധ രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ മാത്രം രാജ്യത്ത് കോവിഡ് രോഗം ബാധിച്ചത്  2,17,353  പേർക്കാണ്. രാജ്യത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണിത്. അത് കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ ഓക്സിജൻ,  മരുന്നുകൾ, ഹോസ്‌പിറ്റൽ സൗകര്യങ്ങൾ എന്നിവയില്ലെല്ലാം ക്ഷാമം നേരിടുന്നുണ്ട്. കേരളത്തിൽ വൻ തോതിൽ വാക്‌സിൻ ക്ഷാമം നേരിടുകയും വാക്‌സിനേഷൻ നിർത്തി വെയ്‌ക്കേണ്ട അവസ്ഥ കൂടി ഉണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,185  പേര് കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു. ഏപ്രിൽ 2 ന് ബ്രസീലിനെ (Brazil) പിന്നിലാക്കി  കൊണ്ട് കോവിഡ് അതിരൂക്ഷമായി ബാധിച്ച രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു. രോഗം അതിരൂക്ഷമായി ബാധിച്ച ഒന്നാമത്തെ രാജ്യം യുഎസ്എ ആണ്. തുടർച്ചയായ ആറാം ദിവസമാണ് ഇന്ത്യയിലെ കോവിഡ് രോഗബാധിതരുടെ പ്രതിദിന കണക്കുകൾ ഒന്നര ലക്ഷം കടക്കുന്നത്.


ALSO READ: Covid 19 Second Wave: രാജ്യം കടുത്ത ആശങ്കയിൽ; ആദ്യമായി 2 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് കണക്കുകൾ


യുഎസ്എയിലെ പ്രതിദിന കണക്കുകൾ 1 ലക്ഷത്തിൽ നിന്ന് 2 ലക്ഷമെത്താൻ 21 ദിവസമെടുത്തപ്പോൾ ഇന്ത്യ  (India) അതെ തോതിലുള്ള വർധനവിലേക്ക് എതാൻ എടുത്തത് കേവലം 11 ദിവസങ്ങൾ മാത്രമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ രേഖപ്പെടുത്തിയിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 61,695 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോട് കൂടി സംസ്ഥാനത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം  36,39,855 ആയി. 


ALSO READ: Kerala Covid Update : സംസ്ഥാനത്ത് ഇന്നും 8000 ത്തിന് മുകളിൽ കോവിഡ് കേസുകൾ, നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ


ഏറ്റവും കൂടുതൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത് കേരളം ഉൾപ്പടെയുള്ള 5 സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്ര (Maharashtra), കേരള, കർണാടക, തമിഴ് നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഇതുവരെ ഏറ്റവും കൂടിതൽ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡൽഹിയാണ് രാജ്യത്ത് കോവിഡ് അതിരൂക്ഷമായി ബാധിച്ച മെട്രോ സിറ്റികളിൽ ഒന്ന്.


ALSO READ: Lockdown ഇല്ല സക്കൻഡ് ഷോ ഇല്ല, ബാറുകൾ 9 മണിക്ക് അടയ്പ്പിക്കും, സംസ്ഥാനത്ത് പരിശോധന വർധിപ്പുക്കുമെന്ന് ചീഫ് സെക്രട്ടറി


ഇതിന് ഇടയിൽ കുംഭ മേളയ്ക്ക് എത്തിയ 30 സന്ധുക്കൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നുണ്ട്. കുഭമേള രാജ്യത്തെ കോവിഡ് രോഗബാധ വീണ്ടും രൂക്ഷമാകാൻ സാധ്യതയുണ്ട. അത് പോലെ തന്നെ ആയിരങ്ങൾ എത്തുന്ന തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറുകയാണ്. ഇത്രയും ആശങ്ക നിലനിൽക്കുന്ന ഘട്ടത്തിൽ തൃശൂർ പൂരം നടത്തുന്നത്  കേരളത്തെ അതിരൂക്ഷമായി ബാധിക്കുമെന്നതിൽ സംശയമേയില്ല.


കേരളത്തിൽ (Kerala) വ്യാഴാഴ്ച്ച കോവിഡ് രോഗം ബാധിച്ചത് 8,126 പേർക്കാണ്. സംസ്ഥാനത്ത് നിലനിൽക്കുന്ന ആശങ്കയെ തുടർന്ന് സർക്കാർ കൂടുതൽ പേരിലേക്ക് ടെസ്റ്റുകൾ വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ഇന്നും നാളെയുമായി  2 മുതൽ 2.5 ലക്ഷം വരെ ആളുകൾക്ക് ടെസ്റ്റ് നടത്താനാണ് കേരളം തീരുമാനിച്ചായിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.