Covid Second Wave: മൂന്നര ലക്ഷം കടന്ന് ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗബാധിതർ; മൂവായിരം കടന്ന് മരണസംഖ്യ
3.6 ലക്ഷം പേർക്ക് കൂടിയാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1.79 കോടിയായി.
New Delhi: രാജ്യത്ത് പ്രതിദിന കോവിഡ് (Covid 19) രോഗബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം മരിച്ചത് 3293 പേരാണ്. 3.6 ലക്ഷം പേർക്ക് കൂടിയാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോട് കൂടി രാജ്യത്ത് ആകെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1.79 കോടിയായി. ഇതിനോടപ്പം ആരോഗ്യ മേഖലയിൽ വൻ പ്രതിസന്ധിയാണ് ഇന്ത്യ നേരിട്ട് കൊണ്ടിരിക്കുന്നത്, മരുന്നുകൾക്കും ഓക്സിജനും വൻ ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
തുടർച്ചയായ ഏഴാം ദിവസമാണ് രാജ്യത്തെ (India) പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്. ഇതുവരെ കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 2 ലക്ഷം കടന്നു. ആകെ 2,01,187 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത്.
ALSO READ: Covid Second wave: 150 ജില്ലകളിൽ ലോക്ക് ഡൗൺ ശുപാർശ, കേരളത്തിൽ ഒൻപത് ജില്ലകളിൽ സാധ്യത
രാജ്യത്ത് കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ് (Maharashtra). കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 895 പേരാണ് മഹാരാഷ്ട്രയിൽ കോവിദഃ രോഗബാധ മൂലം മരണപ്പെട്ടത്. മഹാരാഷ്ട്ര കഴിഞ്ഞാൽ കേരള, കർണാടക, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ളത്.
ഇന്ത്യയിൽ ആദ്യമായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു (Kerala). കഴിഞ്ഞ 24 മണിക്കൂറുകളിൽ കേരളത്തിൽ ആദ്യമായി കോവിഡ് രോഗബാധിതരുടെ പ്രതിദിന കണക്കുകൾ 30,000 കടന്നു. കഴിഞ്ഞ 2 ആഴ്ചകളിൽ മാത്രം സംസ്ഥാനത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 255 ശതമാനമാണ് വർധിച്ചത്.
ALSO READ: COVID Vaccination : 18 വയസിന് മുകളിലുള്ളവർക്ക് രജിസ്ട്രേഷൻ ഇന്നു മുതൽ ആരംഭിക്കും
ഡൽഹിയിൽ (Delhi) കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് രോഗബാധ മൂലം 381 പേർ കൂടി മരണപ്പെട്ടു. അതുകൂടാതെ 24,149 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോട് കൂടി ഡൽഹിയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 98000 ആയി ഉയർന്നു. ഡൽഹിയിൽ ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.72 ശതമാനമാണ്.
അതേസമയം രാജ്യത്ത് കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ 18 മുതല്‍ 44 വയസ്സുവരെ പ്രായമുളളവര്‍ക്ക് വാക്‌സിനേഷൻ എടുക്കാനുള്ള രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. മെയ് 1 മുതലാണ് 18 മുതല്‍ 44 വയസ്സുവരെ പ്രായമുളളവര്‍ക്ക് വാക്‌സിനേഷൻ നൽകാൻ ആരംഭിക്കുന്നത്. കോവിൻ ആപ്പ് അല്ലെങ്കിൽ സൈറ്റ് വഴി മാത്രമായിരിക്കും രജിസ്‌ട്രേഷന്‍.
വാക്‌സിനേഷന്‍ (Vaccination) യജ്ഞം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ചുളള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാനങ്ങളിലേയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും അയച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍, 45 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ എന്നിവര്‍ക്ക് തുടര്‍ന്നും വാക്‌സിന്‍ (Vaccine) സ്വീകരിക്കാനാവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...