Delhi Lockdown : ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്ചത്തേക്കും കൂടി നീട്ടി, മെയ് 3 വരെ നിലവിലെ ലോക്ഡൗണ്‍

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യ തലസ്ഥാനമായ ന്യൂ ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്നു ലോക്ജഡ‌ൗൺ ഒരാഴ്തത്തേക്കും കൂടി നീട്ടി. മെയ് മൂന്ന് രാവിലെ 5 മണി വരെയാണ് ലോക്ജഡ‌ൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ കേജരിവാളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 25, 2021, 02:11 PM IST
  • രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യ തലസ്ഥാനമായ ന്യൂ ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്നു ലോക്ജഡ‌ൗൺ ഒരാഴ്തത്തേക്കും കൂടി നീട്ടി.
  • മെയ് മൂന്ന് രാവിലെ 5 മണി വരെയാണ് ലോക്ജഡ‌ൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
  • ഡൽഹി മുഖ്യമന്ത്രി അരവിന്ദ കേജരിവാളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
  • ഡൽഹിയിൽ മികച്ച രീതിയിൽ ഓക്സിജൻ വിതരണം ചെയ്യുന്നതിനായി ഓക്സിജൻ കണക്കുകൾ അറിയിക്കുന്ന പോർട്ടിൽ സജ്ജമാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി
Delhi Lockdown : ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്ചത്തേക്കും കൂടി നീട്ടി, മെയ് 3 വരെ നിലവിലെ ലോക്ഡൗണ്‍

New Delhi : രാജ്യത്ത് കോവിഡ് രണ്ടാം തരംഗം (COVID Second Wave) അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യ തലസ്ഥാനമായ ന്യൂ ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്നു ലോക്ജഡ‌ൗൺ ഒരാഴ്തത്തേക്കും കൂടി നീട്ടി. മെയ് മൂന്ന് രാവിലെ 5 മണി വരെയാണ് ലോക്ജഡ‌ൗൺ (Lockdown) പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ കേജരിവാളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഡൽഹിയിൽ മികച്ച രീതിയിൽ ഓക്സിജൻ വിതരണം ചെയ്യുന്നതിനായി ഓക്സിജൻ കണക്കുകൾ അറിയിക്കുന്ന പോർട്ടിൽ സജ്ജമാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അറിയിച്ചു. നിലവിലെ സ്ഥിതി മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാരും ഡൽഹി സർക്കാരും ഒരുമിച്ച് പ്രവർത്തിക്കുകയാണെന്ന് അറിയിച്ചു.

ALSO READ : വാക്സിനെതിരായ അസത്യപ്രചരണങ്ങളിൽ വീഴരുത്; സൗജന്യ വാക്സിനേഷൻ തുടരുമെന്നും പ്രധാനമന്ത്രി

ഡൽഹിയിൽ കോവിഡ് (Covid) രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് ഏപ്രിൽ 20 മുതൽ ഏപ്രിൽ 26 വരെ ഡൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.  ലോക്ക്ഡൗൺ  പ്രഖ്യാപിച്ച സാഹചര്യത്തിൽ മാൾ, സ്പാ, ജിം, ഓഡിറ്റോറിയം എന്നിവ പൂർണ്ണമായും അടച്ചിട്ടിരുന്നു.

എന്നാൽ സിനിമ തീയേറ്ററുകൾക്ക് (Theater) 30 ശതമാനം ആളുകളൊടെ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. ഓരോ സോണിലും ഒരു ദിവസത്തിൽ ഒരു പ്രതിവാര മാർക്കറ്റ് മാത്രമേ അനുവദിക്കൂവെന്നും അറിയിച്ചിരുന്നു. മാത്രമല്ല വാരാന്ത്യ കർഫ്യൂവിലും ഇതേ വ്യവസ്ഥകൾ ബാധകമാണെന്നും ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അറിയിച്ചിരുന്നു.

ALSO READ : ഹൃദയം തകരുന്നു: സഹായം വേണം ലോകത്തിനോട് ഇന്ത്യക്കായി അഭ്യർഥിച്ച് ഗ്രേറ്റ തൻബർഗ്

തലസ്ഥാന നഗരിയിൽ അതിരൂക്ഷമായ ഓക്സിജൻ (Oxygen) ക്ഷാമം ആണ് ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ഏപ്രിൽ 24 ന് ഓക്സിജൻ ഉള്ള സംസ്ഥാനങ്ങൾ ഡൽഹിയിൽ  ഓക്സിജൻ എത്തിക്കാൻ സഹായിക്കണമെന്ന് മുഖ്യമന്ത്രി കെജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര  സർക്കാർ സഹായിക്കുന്നുണ്ടകിലും ഈ ഘട്ടത്തിൽ എല്ലാ ഭാഗത്ത് നിന്നുമുള്ള സഹായം അത്യാവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.

ALSO READ : Covid Second Wave നെതിരെ പൊരുതാൻ ഇന്ത്യയ്ക്ക് സഹായവുമായി അമേരിക്ക

കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം ഡൽഹിയിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത് 357 പേരാണ്. മാത്രമല്ല 24000 പേർക്ക് കൂടി കോവിഡ് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോട് കൂടി തലസ്ഥാനത്ത് ഇത് വരെ 10 ലക്ഷത്തിൽ കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും 13,898 പേർ രോഗബാധ മൂലം മരണപ്പെടുകയും ചെയ്‌തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News