New Delhi: രാജ്യത്തെ ആകെ കൊവിഡ് (Covid 19) കേസുകൾ ഒന്നര കോടിയോട് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം ഇന്ത്യയിൽ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് 2,34,692 പേർക്കാണ്. തുടർച്ചയായ മൂനാം ദിവസമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടക്കുന്നത്. അത് കൂടാതെ 1,341 പേർ കോവിഡ് രോഗബാധ മൂലം മരണപ്പെടുകയും ചെയ്‌തു. കൊവിഡ്  രോഗബാധ ആരംഭിച്ചതിൽ പിന്നെ ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത് കഴിഞ്ഞ 24 മണിക്കൂറുകളിലായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ കൊവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ ഇന്ന് 11 സംസ്ഥാനങ്ങളുമായി ചർച്ച നടത്തും. ഇന്ന് 11.30 മണിക്കാണ് ചർച്ച. ഇന്ന് രാവിലെ പ്രധാനമന്ത്രി മോദി കുംഭമേള ചടങ്ങുകൾ മാത്രമായി നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പതിനായിര കണക്കിന് ആളുകൾ ഗംഗാതീരത്ത് കുംഭമേളയ്ക്കായി (Kumbh Mela) എത്തുന്നത് കൊവിഡ് രോഗബാധ വർധിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാലാണ് അദ്ദേഹം കുംഭമേള ചടങ്ങുകൾ മാത്രമാക്കണമെന്ന് ആവശ്യപ്പെട്ടത്.


ALSO READ: Covid 19 Second Wave: ഉത്തർപ്രദേശിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു; മാസ്ക് ഉപയോഗിക്കാതിരുന്നാൽ പിഴ 10,000 രൂപ


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗബാധ രേഖപ്പെടുത്തിയത് മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ്. മഹാരാഷ്ട്രയിൽ 63,729 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോട് കൂടി മഹാരാഷ്ട്രയിൽ (Maharashtra) കോവിഡ് രോഗബാധ സ്ഥിരീകരിച്ച ആളുകളുടെ ആകെ എണ്ണം 37 ലക്ഷം കടന്നു. എന്നാൽ മുംബൈ നഗരത്തെ കടത്തി വെട്ടിയിരിക്കുകയാണ് ഡൽഹി. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് രോഗം ബാധിച്ചത് 19,486 പേർക്കാണ്.


ALSO READ: Kumbh Mela 2021: സന്ന്യാസിമാർക്ക് കോവിഡ്, കുംഭമേളയുടെ ചടങ്ങുകൾ കുറക്കും


ഇന്ത്യയിലെ (India) വിവിധ സംസ്ഥാനങ്ങളിൽ ഓക്സിജൻ,  മരുന്നുകൾ, ഹോസ്‌പിറ്റൽ സൗകര്യങ്ങൾ എന്നിവയില്ലെല്ലാം ക്ഷാമം നേരിടുന്നുണ്ട്. കേരളത്തിൽ വൻ തോതിൽ വാക്‌സിൻ ക്ഷാമം നേരിടുകയും വാക്‌സിനേഷൻ നിർത്തി വെയ്‌ക്കേണ്ട അവസ്ഥ കൂടി ഉണ്ടായിരുന്നു. വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ കേരളത്തിൽ രണ്ടര ലക്ഷം വാക്‌സിൻ ഡോസുകൾ ഇന്നലെ എത്തിച്ചിരുന്നു.


 ഏപ്രിൽ 2 ന് ബ്രസീലിനെ (Brazil) പിന്നിലാക്കി  കൊണ്ട് കോവിഡ് അതിരൂക്ഷമായി ബാധിച്ച രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു. രോഗം അതിരൂക്ഷമായി ബാധിച്ച ഒന്നാമത്തെ രാജ്യം യുഎസ്എ ആണ്. തുടർച്ചയായ ആറാം ദിവസമാണ് ഇന്ത്യയിലെ കോവിഡ് രോഗബാധിതരുടെ പ്രതിദിന കണക്കുകൾ ഒന്നര ലക്ഷം കടക്കുന്നത്.


ALSO READ: Covid 19 Second Wave: രാജ്യം കടുത്ത ആശങ്കയിൽ; ആദ്യമായി 2 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് കണക്കുകൾ


യുഎസ്എയിലെ പ്രതിദിന കണക്കുകൾ 1 ലക്ഷത്തിൽ നിന്ന് 2 ലക്ഷമെത്താൻ 21 ദിവസമെടുത്തപ്പോൾ ഇന്ത്യ  (India) അതെ തോതിലുള്ള വർധനവിലേക്ക് എതാൻ എടുത്തത് കേവലം 11 ദിവസങ്ങൾ മാത്രമാണ്. ഏറ്റവും കൂടുതൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത് കേരളം ഉൾപ്പടെയുള്ള 5 സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്ര (Maharashtra), കേരള, കർണാടക, തമിഴ് നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഇതുവരെ ഏറ്റവും കൂടിതൽ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.