ന്യൂഡല്‍ഹി:  കര്‍ണാടകത്തിലെ ബെല്ലാരിയില്‍ നടത്തിയ മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ  രാഹുല്‍ ഗാന്ധിക്ക് താൽക്കാലിക ആശ്വാസം. കേസുമായി ബന്ധപ്പെട്ട തുടർ നടപടികളിൽ  പട്‌ന ഹൈക്കോടതിയുടെ സ്റ്റേ. രാജ്യസഭാ എംപി സുശീല്‍ കുമാര്‍ മോദി രാഹുൽ ​ഗാന്ധിക്കെതിരെ നൽകിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി. മെയ് 16 വരെയാണ് എല്ലാ നടപടികളും സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. കേസില്‍ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച വിചാരണ കോടതിയില്‍ ഹാജരാകാന്‍ ഇരിക്കെയാണ് ഹൈക്കോടതി സ്‌റ്റേ വന്നിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സാഹചര്യത്തില്‍ വിചാരണ കോടതിയില്‍ രാഹുലിന് ഹാജരാകേണ്ടതില്ല. കേസ് ഹൈക്കോടതി വീണ്ടും മേയ് 15 ന് പരിഗണിക്കും.തനിക്കെതിരായി നൽകിയിരിക്കുന്ന ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് സന്ദീപ് സിങ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഇതേ പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിച്ച സാഹചര്യത്തില്‍ പ്ടന കോടതി കേസ് പരിഗണിക്കുന്നത് നിയമവിരുദ്ധമാണെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വാദത്തെ തുടർന്നാണ് ഈ നടപടി. 


ALSO READ : SNC Lavalin Case: ലാവ്ലിൻ കേസ് വീണ്ടും മാറ്റി; ജസ്റ്റിസ് സിടി രവികുമാർ പിന്മാറി


2019ലാണ് കേസിനാസ്പദമായ പരാമർശം ഉണ്ടായത്. ബെല്ലാരിയിൽ നടന്ന ഇലക്ഷൻ പ്രചാരണത്തിനിടയിൽ ന‍ടത്തിയ പ്രസം​ഗത്തിൽ . 'എങ്ങനെയാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വരുന്നത്' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.  ഇതാണിപ്പോൾ രാഹുലിന് എം.പി സ്ഥാനം വരെ നഷ്ടപ്പെടാൻ കാരണമായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ മാനനഷ്ടക്കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ടുവര്‍ഷം തടവ് വിധിച്ചിരുന്നു.