ന്യൂഡൽഹി: എസ്എൻസി ലാവ്ലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് ജസ്റ്റിസ് സിടി രവികുമാർ പിന്മാറി. കേസിൽ അഭിഭാഷകൻ സമയം തേടിയ സാഹചര്യത്തിലാണ് മാറ്റിവച്ചത്. 33 തവണയാണ് ഈ കേസ് നേരത്തെ മാറ്റിവച്ചിട്ടുള്ളത്. കേസ് പരിഗണനയ്ക്ക് വന്നപ്പോൾ ഹൈക്കോടതിയിൽ കേസിൽ താൻ വാദം കേട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സിടി രവികുമാർ പറഞ്ഞു. ഡിവിഷൻ ബഞ്ചിൽ നിന്ന് താൻ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ച ജസ്റ്റിസ് പിന്നീട് പിന്മാറുകയായിരുന്നു. സ്വയം കാരണം വിശദീകരിച്ചാണ് ഇദ്ദേഹം പിന്മാറിയത്.
കഴിഞ്ഞ നവംബറിലാണ് കോടതി കേസ് അവസാനമായി ലിസ്റ്റ് ചെയ്തതെങ്കിലും അന്ന് സുപ്രീം കോടതി കേസ് പരിഗണിച്ചിരുന്നില്ല. അവസാനമായി ഈ കേസ് പരിഗണിച്ചത് മുൻ ചീഫ് ജസ്റ്റിസ് യുയു ലളിതിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ്. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്നുപേരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിൽ സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2018 ജനുവരി 11 ന് സുപ്രീം കോടതി കേസിൽ നോട്ടീസയച്ചു. ശേഷം അഞ്ചു വർഷത്തിനിടെ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത് 33 തവണയാണ്.
Also Read: Wild Elephant Attack: അട്ടപ്പാടിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു
നാലാം നമ്പർ കോടതിയിൽ ഇരുപത്തിയൊന്നാമത്തെ കേസായാണ് ലാവ്ലിൻ കേസ് ലിസ്റ്റ് ചെയ്തത്. ഹര്‍ജികള്‍ ജസ്റ്റിസുമാരായ എം ആര്‍ ഷാ, മലയാളിയായ സിടി രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അസുഖബാധിതനായതിനാല്‍ ഇന്ന് കേസ് പരിഗണിക്കരുതെന്ന് ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസിന്‍റെ അഭിഭാഷകന്‍ സുപ്രീം കോടതി റജിസ്ട്രാര്‍ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...