ഗുവാഹത്തി:  അസമിൽ പതിനഞ്ചാമത് മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ (Himanta Biswa Sarma) ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.  രാവിലെ 11:30 ന് മണിയ്ക്ക് ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കര ദേവ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജഗ്ദീഷ് മുഖി സത്യവാചകം ചൊല്ലിക്കൊടുക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ഇന്നലെ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് ഹിമന്ത ബിശ്വ ശര്‍മയ്ക്ക് (Himanta Biswa Sarma) നറുക്ക് വീണത്.  കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നത്. 


Also Read: ശത്രുദോഷങ്ങൾ മാറ്റാൻ ഈ മന്ത്രങ്ങൾ ജപിക്കൂ 


കൊവിഡ് (Covid19) മഹാമാരി വ്യാപിക്കുന്ന ഈ സമയത്ത് അസമിൽ (Assam) സർക്കാർ രൂപീകരണം നീണ്ടുപോകുന്നതിനെതിരെ വിമർശനമുയർന്നതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു തീരുമാനമുണ്ടാക്കാനായി ഹിമന്ദ ബിശ്വ ശർമ്മയേയും നിലവിലെ മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനെയും മുതിർന്ന നേതാക്കൾ ഡൽഹിയിലേക്ക് ശനിയാഴ്ച വിളിപ്പിച്ചിരുന്നു. 


അതിന് ശേഷം ഇന്നലെ നടന്ന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമായത്.  ജനങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചടങ്ങില്‍ ഓണ്‍ലൈനിലൂടെ പങ്കെടുക്കാനുള്ള സൗകര്യം ബിജെപി (BJP) ഒരുക്കിയിട്ടുണ്ട്. മന്ത്രിസഭയിലെ ഒമ്പതു മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോർട്ട്.


ബിജെപിക്ക് മുഖ്യമന്ത്രിയടക്കം ഒമ്പത് മന്ത്രിമാരാണുള്ളത്. ഘടക കക്ഷികളായ എജെപിക്ക് മൂന്നും, യുപിപിഎല്ലിന് രണ്ടും മന്ത്രി സ്ഥാനങ്ങളാകും നല്‍കുക.  അസമിൽ 2016 ലാണ് ബിജെപി അധികാരത്തിലേക്ക് കടന്നുവരുന്നത്. 


Also Read: അസമിൽ ബിജെപി കക്ഷിയോഗം നാളെ ചേരും; പുതിയ സർക്കാർ രൂപീകരണം തീരുമാനിക്കും


അഞ്ച് വർഷത്തെ ഭരണത്തിന് ശേഷം ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പിൽ 126 അംഗ മന്ത്രിസഭയിൽ 75 സീറ്റുകളാണ് NDA നേടിയത്.  എന്തായാലും കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചപ്പോൾ നടക്കാതിരുന്ന തന്റെ ആഗ്രഹം ബിജെപിയിലെത്തിയത്തോടെ സാക്ഷാത്ക്കരിക്കാൻ തയ്യാറാകുകയാണ് ഹിമാന്ദ ബിശ്വ ശർമ്മ.   


കോൺഗ്രസിൽ നിന്നും ബിജെപിയിൽ വന്ന് വടക്കുകിഴക്കൻ സംസ്ഥാനത്ത് മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ നേതാവാണ് ഹിമന്ദ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മണിപ്പൂർ (Manipur), അരുണാചൽ പ്രദേശ് (Arunachal Pradesh) എന്നിവയുടെ ചുമതല ഏറ്റെടുത്ത മുഖ്യമന്ത്രിയും ഇതിനുമുമ്പ് കോൺഗ്രസിൽ ഉണ്ടായിരുന്നുവരായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.