ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും കൂടുതൽപ്പേർ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണെന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ വാദങ്ങള്‍ തെറ്റ്!!. 


COMMERCIAL BREAK
SCROLL TO CONTINUE READING

സെന്‍സെസ് റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള കണക്കുകളാണ് അമിത് ഷായുടെ വാദങ്ങള്‍ പൊളിക്കുന്നത്. 


ജനസംഖ്യയുടെ 43.63 ശതമാനം ഹിന്ദി സംസാരിക്കുന്നവരാണെങ്കിലും 
തനത് ഹിന്ദി മാതൃഭാഷയാക്കിയിരിക്കുന്നത് ജനസംഖ്യയുടെ 26 ശതമാനം (32.22 കോടി) ആളുകള്‍ മാത്രമാണ്.


ഹിന്ദിയുടെ അമ്പതിലേറെ വകഭേദങ്ങളാണ് ബാക്കിയുള്ളവരുടെ മാതൃഭാഷ.
ബിഹാറിലെ ഗ്രാമപ്രദേശങ്ങളും ഉത്തർപ്രദേശിന്‍റെ ചില പ്രദേശങ്ങളിലും ഉള്‍പ്പടെ അഞ്ചു കോടിയിലേറെപ്പേർ സംസാരിക്കുന്ന ഭോജ്പുരിയാണ് ഇതിൽ പ്രധാനം.


ബിഹാറിലെ മധുബനി, ദർബംഗ തുടങ്ങിയ ജില്ലകളിൽ സോതിപുര അഥവാ സെൻട്രൽ മൈഥിലിയാണ് സംസാരഭാഷ.


ഇതോടൊപ്പം സന്താളി, ദോഗ്രി, സിന്ധി, കശ്മീരി, ബോഡോ തുടങ്ങിയ പ്രാദേശിക ഭാഷകളും ഹിന്ദി മേഖലകളെന്ന് കരുതപ്പെടുന്ന ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ നിലവിലുണ്ട്.


ഹിന്ദിയോ അതിന്റെ വകഭേദങ്ങളോ അല്ലാത്ത ഭാഷ സംസാരിക്കുന്നവർ ജനസംഖ്യയുടെ 56 ശതമാനത്തിലേറെയുണ്ട്. 


എട്ടു ശതമാനത്തിലേറെപ്പേർ സംസാരിക്കുന്ന ബംഗാളിയാണ് ഏറ്റവും കൂടുതൽപ്പേർ സംസാരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ഭാഷ.


രാജ്യത്തെ ഏറ്റവും കൂടുതൽപ്പേർ സംസാരിക്കുന്ന ഭാഷയെന്ന നിലയിൽ ഹിന്ദിക്ക് പൊതുഭാഷയാകാൻ കഴിയുമെന്നായിരുന്നു അമിത് ഷായുടെ വിലയിരുത്തൽ.