MR Ajith Kumar: എഡിജിപിക്കെതിരെ വിജിലൻസ്; അന്വേഷണ ചുമതല വിജിലൻസ് മേധാവി യോ​ഗേഷ് ​ഗുപ്തയ്ക്ക്

അന്വേഷണ സംഘത്തെ തീരുമാനിച്ച് വിജിലൻസ് ഡയറക്ടർ ഉത്തരവ് ഇന്ന് പുറത്തിറക്കും.

Written by - Zee Malayalam News Desk | Last Updated : Sep 20, 2024, 09:34 AM IST
  • ഡിജിപിയുടെ ശുപാർശ അം​ഗീകരിച്ചാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്
  • കേസെടുക്കാതെയുള്ള പ്രാഥമിക പരിശോധനയാണ് ആദ്യ ഘട്ടത്തിൽ നടക്കുക
MR Ajith Kumar: എഡിജിപിക്കെതിരെ വിജിലൻസ്; അന്വേഷണ ചുമതല വിജിലൻസ് മേധാവി യോ​ഗേഷ് ​ഗുപ്തയ്ക്ക്

എ‍ഡിജിപി എംആർ അജിത് കുമാറിനെതിരെ പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം. വിജിലൻസ് മേധാവി യോ​ഗേഷ് ​ഗുപ്തയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. യോ​ഗേഷ് ​ഗുപ്തയ്ക്ക് മാത്രമാണ് എ‍ഡിജിപിയേക്കാൾ ഉയർന്ന റാങ്കുള്ളത്.

അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും. പ്രത്യേക അന്വേഷണ സംഘത്തിൽ ഐജി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോ​ഗസ്ഥരെ ഉൾപ്പെടും. കേസെടുക്കാതെയുള്ള പ്രാഥമിക പരിശോധനയാണ് ആദ്യ ഘട്ടത്തിൽ നടക്കുക. 

Read Also: ഗം​ഗാവലി പുഴയിൽ തിരച്ചിലിനായി ഡ്രഡ്ജർ ഉടൻ എത്തും; അർജുനടക്കം മൂന്ന് പേർക്കായി തിരച്ചിൽ

ഡിജിപിയുടെ ശുപാർശയെ തുടർന്നാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എം ആര്‍ അജിത് കുമാറിനെതിരെയുള്ള സാമ്പത്തിക ആരോപണങ്ങളിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചത്.

മലപ്പുറം എസ്പി ക്യാമ്പ് ഓഫീസ് വളപ്പിലെ മരം മുറി, യൂട്യൂബ് ചാനൽ ഉടമയുടെ കേസ് ഒത്തുതീർക്കാൻ കൈക്കൂലി വാങ്ങിയത്, മലപ്പുറം കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണവേട്ടയിലെ തട്ടിപ്പ്, കവടിയാറിലെ വീട് നിർമാണം, അനധികൃത സ്വത്ത് സമ്പാദ്യം എന്നീ അഞ്ച് കാര്യങ്ങളായിരിക്കും പ്രധാനമായും വിജിലൻസ് അന്വേഷണം നടക്കുക. 

വിജിലൻസ് അന്വേഷണം തുടങ്ങിയതോടെ എംആർഅജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായി. എസ് പി സുജിത് ദാസിനെതിരെയും വിജിലൻസ് അന്വേഷണം നടക്കും.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News