Bad Boys:'ഒരു മണിക്കൂറിനുള്ളിൽ വിഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കിൽ രാവിലെ നീ വിവരം അറിയും'; വ്ളോഗറെ ഭീക്ഷണിപ്പെടുത്തി 'ബാഡ് ബോയ്സ്' നിർമാതാവ്

'ഒരു മണിക്കൂറിനുള്ളിൽ വിഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കിൽ രാവിലെ നീ വിവരം അറിയും'; വ്ളോഗറെ  ഭീക്ഷണിപ്പെടുത്തി 'ബാഡ് ബോയ്സ്' നിർമാതാവ്

Written by - Zee Malayalam News Desk | Last Updated : Sep 20, 2024, 10:53 AM IST
  • അബാം മൂവിസിന്റെ ഉടമയായ എബ്രഹാം മാത്യുവാണ് വ്ളോഗറെ ഫോൺ വിളിച്ച് ഭീക്ഷണിപ്പെടുത്തിയത്
  • കാശ് മേടിച്ചാണ് ഇത്തരം റിവ്യൂ ചെയ്യുന്നതെന്ന് എബ്രഹാം ആരോപിക്കുന്നു
  • ചിത്രത്തിലെ നായികയായ ഷീലു എബ്രഹാം, എബ്രഹാം മാത്യുവിന്റെ ഭാര്യയാണ്
Bad Boys:'ഒരു മണിക്കൂറിനുള്ളിൽ വിഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കിൽ രാവിലെ നീ വിവരം അറിയും'; വ്ളോഗറെ  ഭീക്ഷണിപ്പെടുത്തി 'ബാഡ് ബോയ്സ്' നിർമാതാവ്

ഓണം റിലീസായി എത്തിയ ബാഡ് ബോയ്സ് സിനിമയ്ക്ക് നെ​ഗറ്റീവ് റിവ്യൂ നൽകിയതിന്റെ പേരിൽ യൂട്യൂബ് വ്ളോഗറെ ഫോൺ വിളിച്ച് ഭീക്ഷണിപ്പെടുത്തി സിനിമയുടെ നിർമാതാവ്. റിവ്യൂ ഉടൻ നീക്കം ചെയ്തില്ലെങ്കിൽ പൊലീസിനെ വിളിച്ച് കൊണ്ട് വീട്ടിൽ വരുമെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നുമാണ് ഭീക്ഷണിപ്പെടുത്തിയത്.

Add Zee News as a Preferred Source

അബാം മൂവിസിന്റെ ഉടമയായ എബ്രഹാം മാത്യുവാണ് വ്ളോഗറെ ഫോൺ വിളിച്ച് ഭീക്ഷണിപ്പെടുത്തിയത്. റിവ്യൂ നീക്കം ചെയ്തില്ലെങ്കിൽ രാവിലെ വിവരം അറിയുമെന്നും ഇതൊരു താക്കീതാണെന്നും പറയുന്നു.

Read Also: എഡിജിപിക്കെതിരെ വിജിലൻസ്; അന്വേഷണ ചുമതല വിജിലൻസ് മേധാവി യോ​ഗേഷ് ​ഗുപ്തയ്ക്ക്

തോന്നുന്നത് എഴുതിയിടാനല്ല കോടികണക്കിന് കാശ് മുടക്കി സിനിമ എടുക്കുന്നതെന്നും കാശ് മേടിച്ചാണ് ഇത്തരം റിവ്യൂ ചെയ്യുന്നതെന്നും എബ്രഹാം ആരോപിക്കുന്നു. 

നിർമാതാവ് ഫോൺ വിളിച്ച് ഭീക്ഷണിപ്പെടുത്തുന്നതിന്റെ വിഡിയോ റിവ്യൂവർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. നിർമാതാവിന്റെ ഭീക്ഷണിയെ തുടർന്ന് വ്ളോഗർ റിവ്യൂ വിഡിയോ നീക്കം ചെയ്തു. തനിക്ക് പേടിയും ടെൻഷനുമുണ്ടെന്നും ഒരുപാട് കാശുള്ളവരോട് തിരിച്ചൊന്നും പറയാൻ പറ്റില്ലെന്നും വിഡിയോയിൽ വ്ളോഗർ പറയുന്നു.

റഹ്മാൻ, ബാബു ആന്റണി , ശങ്കർ, ഭീമൻ രഘു ,ബാല, ടിനി ടോം, ഷീലു എബ്രഹാം, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ബാഡ് ബോയ്സ്. മാസ് കോമ‍ഡി എന്റർടെയ്നറായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രത്തിലെ നായികയായ ഷീലു എബ്രഹാം, എബ്രഹാം മാത്യുവിന്റെ ഭാര്യയാണ്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News