ഗോവ: വിവാഹ രജിസ്‌ട്രേഷന് മുന്‍പ് എച്ച്‌ഐവി പരിശോധന നിര്‍ബന്ധമാക്കാനൊരുങ്ങി ഗോവ സര്‍ക്കാര്‍. ആരോഗ്യ, നിയമ വകുപ്പുകളിലെ മന്ത്രിയായ വിശ്വജിത്ത് റാണയാണ് ഇക്കാര്യം അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവഹാത്തിന് മുന്‍പ് എച്ച്ഐവി പരിശോധന നടത്തുമെന്നും  നിര്‍ദേശം നിയമ വകുപ്പിന്‍റെ പരിഗണനയ്ക്ക് വിട്ടുവെന്നും അദ്ദേഹം പറഞ്ഞു.


നിലവില്‍ നിര്‍ബന്ധമല്ലാത്ത നിയമത്തിന് അംഗീകാരം ലഭിച്ചാല്‍, ജൂലൈ 15ന് ആരംഭിക്കുന്ന സംസ്ഥാന നിയമസഭയുടെ മണ്‍സൂണ്‍ സെക്ഷനില്‍ ബില്‍ അവതരിപ്പിക്കും. 


കൂടാതെ, വിവാഹ രജിസ്‌ട്രേഷന് മുന്‍പ് thalassaemia ടെസ്റ്റ്‌ കൂടി നിര്‍ബന്ധമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. thalassaemia ബാധിതരായവരുടെ കുട്ടികള്‍ക്ക് അതിജീവനം പ്രയാസകരമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം.   


കൂടാതെ, രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ സംസ്ഥാനത്തെ എല്ലാ ഡയഗ്നോസ്റ്റിക് ലാബുകളും രജിസ്‌ട്രേഷന്‍ പുതുക്കണമെന്ന നിയമവും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. 


2006ല്‍ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന ദയാനന്ദ് നര്‍വെക്കറുടെ നേതൃത്വത്തില്‍ എച്ച്‌ഐവി പരിശോധന നിര്‍ബന്ധമാക്കാന്‍ നീക്കം നടത്തിയിരുന്നു.