Manju Warrier Malavika Jayaram Marriage: പുതുവർഷത്തിൽ രണ്ട് താരപുത്രിമാരുടെ വിവാഹമാണ് കേരളക്കര കണ്ടത്. നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെയും ജയറാമിന്റ മകൾ മാളവികയുടെയും.
ഈ രണ്ടു വിവാഹങ്ങളും അവരെപ്പോലെ തന്നെ ആരാധകരും ആഘോഷിക്കുകയാണ്. ഇതിന് പിന്നാലെ വിവാഹത്തിനെത്തിയവർ, എത്തത്തവർ എന്നിങ്ങനെയുള്ള ലിസ്റ്റുകളും എത്തി തുടങ്ങി.
അങ്ങനെ ആരാധകർ രണ്ടു വിവാഹങ്ങളിലും ഒരു പോലെ കണ്ടെത്തിയ അസാന്നിധ്യമാണ് മഞ്ജു വാര്യരുടേത്. സുരേഷ് ഗോപിക്കൊപ്പമായാലും ജയറാമിനൊപ്പമായാലും നിരവധി സിനിമകളിൽ അഭിനയിച്ച നടിയാണ് മഞ്ജു വാര്യർ. എന്നിട്ടും താര പുത്രിമാരുടെ വിവാഹത്തിനെത്താതിന്റെ കാരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഇരുവിവാഹങ്ങളിലും ദിലീപും കാവ്യ മാധവനും, മകൾ മീനാക്ഷിയും മഹാലക്ഷ്മിയുമെല്ലാം എത്തിയിരുന്നു. ഇവരുടെ ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇതോടെ മഞ്ജുവിനെ അന്വേഷിച്ചപ്പോഴാണ് കല്ല്യാണ ദിവസം കേരളത്തിൽ ഉണ്ടായിരിന്നിട്ടും താരം പങ്കെടുക്കാതിരുന്നതാണെന്ന് മനസ്സിലായത്.
ദിലീപും കുടുംബവും നിറഞ്ഞു നിൽക്കുന്ന വേദിയിൽ താൻ കൂടിയെത്തിയാൽ ആളുകൾക്ക് അതൊരു ചർച്ചാ വിഷയമായി മാറുമെന്ന് കരുതിയിട്ടായിരിക്കും മഞ്ജു വരാത്തതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഇതൊന്നും മീനാക്ഷിയെ ബാധിക്കരുതെന്നും മഞ്ജു കരുതി കാണും എന്നും പറയുന്നു.
തന്റെ മകളെ ഒരു ചർച്ചാ വിഷയമാക്കാതിരിക്കാനുള്ള മഞ്ജുവിന്റെ ബോധ്യമാണ് അവർ ഇത്തരം ചടങ്ങുകളിൽ നിന്നും വിട്ടു നിൽക്കാനുള്ള കാരണമെന്നും പറയുന്നു. അതേസമയം കാവ്യ മാധവൻ പങ്കുവെച്ച ഒരു പോസ്റ്റും ഇപ്പോൾ ചർച്ചയാവുകയാണ്. തന്റെ മകൾ മാമാച്ചിയെ സുരേഷ് ഗോപി കൊഞ്ചിക്കുന്ന ഒരു ചിത്രമാണ് കാവ്യ പങ്കുവെച്ചത്.
നാളുകളായി തന്റെ കമ്മന്റ് ബോക്സ് ഓഫാക്കി വെച്ച കാവ്യ മാധവൻ ഇത്തവണ കമ്മന്റ് ബോക്സ് ഓണാക്കി വെച്ചാണ് ഈ കാര്യങ്ങൾ എല്ലാം ആരാധകരോട് പറഞ്ഞത്. അതിന് താഴെ പല വിധത്തിലുള്ള കമ്മന്റുകളാണ് എത്തുന്നത്.
ദിലീപിനെ കല്യാണം കഴിക്കാതിരുന്നെങ്കിൽ നിങ്ങളുടെ പഴയ ആ നിഷ്കളങ്കതയെ ഇന്നും ജനങ്ങൾ ഇഷ്ടപ്പെട്ടേനെ, മഞ്ജുവും ഒരു അമ്മയാണെന്ന കാര്യം മറന്നു പോകരുത് എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ