ന്യുഡൽഹി:  ചികിത്സയിലിരിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി ആമിത് ഷാ സുഖം പ്രാപിച്ചുവെന്നും അദ്ദേഹത്തിന് ഉടൻതന്നെ ആശുപത്രി വിടാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എയിംസ് അധികൃതർ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: Unlock 4: മെട്രോ അടുത്ത മാസം 7 മുതൽ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല..! 


കൊറോണ മുക്തനായത്തിന് ശേഷമുള്ള ചികിത്സയ്ക്കാണ് അമിത ഷായെ എയിംസിൽ പ്രവേശിപ്പിച്ചത്.  ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമായിരുന്നു അദ്ദേഹത്തെ ആഗസ്റ്റ് 18 ന് ആശുപത്രിയിലെത്തിച്ചത്. ആഗസ്റ്റ് രണ്ടിനാണ് അമിത ഷായ്ക്ക് കൊറോണ സ്ഥിരീകരിച്ചത്.  തുടർന്ന് ഗുഡ്ഗാവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  പിന്നീട് ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. 


കോറോണ സ്ഥിരീകരിച്ച ആദ്യ കാബിനറ്റ് മന്ത്രിയായിരുന്നു അമിത് ഷാ.  അതിനു ശേഷം 4 മന്ത്രിമാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.