Unlock 4: മെട്രോ അടുത്ത മാസം 7 മുതൽ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല..!

  നാലാംഘട്ട അൺലോക്കിന്റെ (Unlock 4) ഭാഗമായി കോറോണ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന മാർഗരേഖ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.  അതിന്റെ അടിസ്ഥാനത്തിൽ  സെപ്റ്റംബർ 7 മുതൽ ഗ്രേഡ് രീതിയിൽ മെട്രോ സർവീസുകൾ നടത്താൻ അനുമതി നൽകിയിട്ടുണ്ട്.  

Last Updated : Aug 29, 2020, 09:16 PM IST
    • സെപ്റ്റംബർ 7 മുതൽ ഗ്രേഡ് രീതിയിൽ മെട്രോ സർവീസുകൾ നടത്താൻ അനുമതി നൽകിയിട്ടുണ്ട്.
    • പൊതുപരിപാടികൾക്ക് അടുത്തമാസം 21 മുതൽ 100 പേർക്കുവരെ പങ്കെടുക്കാനുള്ള അനുമതിയുണ്ട്.
    • വിദ്യാഭ്യാസ സ്ഥാപനങ്ങൾ അതായത് സ്കൂളുകൾ, കോളേജുകൾ, കോച്ചിങ് സെന്ററുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തുറക്കില്ല.
Unlock 4: മെട്രോ അടുത്ത മാസം 7 മുതൽ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല..!

ന്യുഡൽഹി:  നാലാംഘട്ട അൺലോക്കിന്റെ (Unlock 4) ഭാഗമായി കോറോണ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന മാർഗരേഖ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.  അതിന്റെ അടിസ്ഥാനത്തിൽ  സെപ്റ്റംബർ 7 മുതൽ ഗ്രേഡ് രീതിയിൽ മെട്രോ സർവീസുകൾ നടത്താൻ അനുമതി നൽകിയിട്ടുണ്ട്.  

പൊതുപരിപാടികൾക്ക് അടുത്തമാസം 21 മുതൽ 100 പേർക്കുവരെ പങ്കെടുക്കാനുള്ള അനുമതിയുണ്ട്.  കായികം, വിനോദം, രാഷ്ട്രീയം, മതം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് 100 പേരുടെ പരിധിയിൽ അനുമതിയുള്ളത്.  എങ്കിലും കൊറോണ മനദണ്ഡങ്ങൾ പാലിച്ചായിരിക്കും പൊതുപരിപാടികൾ അനുവദിക്കുന്നത്.   

Also read: കാശ്മീരില്‍ ഇനി മുഖ്യമന്ത്രിയെക്കാള്‍ അധികാരം ലെഫ്.ഗവര്‍ണര്‍ക്ക്, നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അതായത് സ്കൂളുകൾ, കോളേജുകൾ, കോച്ചിങ് സെന്ററുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തുറക്കില്ല.  സെപ്റ്റംബർ 21 മുതൽ സ്കൂളുകളിൽ  50 ശതമാനം ജീവനക്കാർക്ക് എത്തിച്ചേരാം.  9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് അധ്യാപകരുടെ സഹായം തേടാൻ അവരുടെ  കണ്ടെയിൻമെന്റിന്  പുറത്തുള്ള സ്കൂളുകളിൽ പോകാം.  എന്നാൽ രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതത്തിന്  വിധേയമായിട്ടായിരിക്കണം ഇത്. 

സിനിമാ തിയേറ്ററുകളും പൂളുകളും തുറക്കില്ല. 21 മുതൽ ഓപ്പൺ എയർ തീയറ്ററുകൾക്ക് തുറന്ന് പ്രവർത്തിക്കാം.  സംസ്ഥാന അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണമില്ല.  

Trending News