ന്യൂഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി എട്ടിന് വോട്ടെണ്ണലും നടക്കും. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതികൾ പ്രഖ്യാപിച്ചത്.
ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഇതിൽ 12 സീറ്റുകൾ സംവരണസീറ്റുകളാണ്. 13,033 പോളിങ് ബൂത്തുകളാണ് ആകെ സജ്ജീകരിച്ചിരിക്കുന്നത്. മുഴുവൻ ബൂത്തുകളിലും ക്യാമറ സംവിധാനം ഒരുക്കും. പൂർണമായും വനിതാ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്ന 70 ബൂത്തുകൾ സജ്ജീകരിക്കും.
ഡൽഹിയിൽ 2.08 ലക്ഷം പുതിയ വോട്ടർമാരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. 2020ൽ 70 സീറ്റിൽ 62 സീറ്റുകൾ നേടിയാണ് ആം ആദ്മി പാർട്ടി ഡൽഹിയിൽ ഭരണം നേടിയത്. ബിജെപി എട്ട് സീറ്റുകളാണ് നേടിയത്. തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിക്കുന്നതിന് മുൻപ് തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്ന ആരോപണങ്ങൾക്കും മുഖ്യതിരഞ്ഞടുപ്പ് കമ്മീഷണർ രാജീവ് കുമാർ മറുപടി നൽകി.
തിരഞ്ഞെടുപ്പുകൾ സുതാര്യമാണെന്നും ഇവിഎം അട്ടിമറി സംബന്ധിച്ച ആരോപണങ്ങൾ കോടതി തള്ളിയതാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. ഇവിഎമ്മിൽ ക്രമക്കേട് നടത്താൻ ആകില്ല. ഓരോ ഘട്ടത്തിലും സൂക്ഷമപരിശോധന നടത്താറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിഎം കമ്മിഷനിങ് മുതൽ വോട്ടെണ്ണൽ വരെ ഓരോ ഘട്ടത്തിലും ഇത് രാഷ്ട്രീയപാർട്ടികളെയും സ്ഥാനാർഥികളെയും ഏജന്റുമാരെയും ബോധ്യപ്പെടുത്താറുണ്ട്.
ഇത്തരം ആരോപണങ്ങൾ വളരെ വേദനിപ്പിച്ചെന്നും രാജീവ് കുമാർ പറഞ്ഞു. ജനാധിപത്യത്തിൽ ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. എന്നാൽ, അടിസ്ഥാനരഹിതമായ പ്രചരണങ്ങൾ നടത്തുന്നത് ശരിയല്ല. 2020 മുതൽ വ്യത്യസ്ത പാർട്ടികളാണ് വിവിധ സംസ്ഥാനങ്ങളിൽ വലിയ കക്ഷികളായി തിരഞ്ഞെടുക്കപ്പെട്ടതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.