Manipur Violence: മണിപ്പൂര്‍ കലാപത്തിനിടെ `അനധികൃത` മ്യാൻമർ കുടിയേറ്റക്കാർക്കെതിരെ നിര്‍ണ്ണായക നടപടിയുമായി കേന്ദ്രം
Manipur Violence: 2023 സെപ്റ്റംബറോടെ മണിപ്പൂർ സംസ്ഥാനത്ത് അനധികൃത മ്യാൻമർ കുടിയേറ്റക്കാരെ ബയോമെട്രിക് വഴി കണ്ടെത്തുന്നതിനുള്ള നടപടി പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിന്‍റെ നിര്‍ദ്ദേശം ലഭിച്ചതായും അതനുസരിച്ച് നടപടികള്‍ ആരംഭിച്ചതായും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.
New Delhi: മണിപ്പൂരില്‍ മാസങ്ങളായി നടക്കുന്ന കലാപത്തിനിടെ നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മണിപ്പൂരിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നീക്കമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന് നല്‍കിക്കഴിഞ്ഞു.
Also Read: Manipur Sexual Violence Video Case: രണ്ട് സ്ത്രീകളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവം, അന്വേഷണം ഏറ്റെടുത്ത CBI എഫ്‌ഐആർ ഫയൽ ചെയ്തു
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരം മണിപ്പൂർ സർക്കാർ ശനിയാഴ്ച മുതൽ സംസ്ഥാനത്തെ എല്ലാ "നിയമവിരുദ്ധ" മ്യാൻമർ കുടിയേറ്റക്കാരെയും കണ്ടെത്തുന്നതിനുള്ള നടപടി പുനരാരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 2023 സെപ്റ്റംബറോടെ മണിപ്പൂർ സംസ്ഥാനത്ത് അനധികൃത മ്യാൻമർ കുടിയേറ്റക്കാരെ ബയോമെട്രിക് വഴി കണ്ടെത്തുന്നതിനുള്ള നടപടി പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിന്‍റെ നിര്‍ദ്ദേശം ലഭിച്ചതായും അതനുസരിച്ച് നടപടികള്‍ ആരംഭിച്ചതായും സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇതിനിടെ ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NRCB) ഉദ്യോഗസ്ഥരുടെ ഒരു സംഘം ഇംഫാൽ ഈസ്റ്റ് ഡിസ്ട്രിക്റ്റിലെ അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ സഹായിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഈ ക്യാമ്പയിനിലൂടെ സംസ്ഥാനത്തുള്ള എല്ലാ അനധികൃത മ്യാൻമർ കുടിയേറ്റക്കാരുടെയും വിവരങ്ങൾ കണ്ടെത്തും, അതുവരെ ഈ നടപടി എല്ലാ ജില്ലകളിലും തുടരും. 2023 സെപ്റ്റംബറോടെ ഇത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.
മണിപ്പൂരില്‍ കഴിഞ്ഞ രണ്ട് മാസമായി നടക്കുന്ന കലാപത്തില്‍ ഇതുവരെ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും 400-ലധികം പേർക്ക് പരിക്കേൽക്കുകയും ആയിരകണക്കിന് ആളുകള്‍ക്ക് വീടും സമ്പത്തും നഷ്ടപ്പെടുകയും ചെയ്തു.
സംസ്ഥാനത്തെ 50 ശതമാനത്തോളം വരുന്ന മെയ്തേയ് സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ സംഘര്‍ഷം ഉടലെടുത്തിരിയ്ക്കുന്നത്. മെയ്തേയ് സമുദായത്തെ പട്ടികവർഗ (ST) പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ നീക്കത്തില്‍ പ്രതിഷേധിച്ച് ഓൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂണിയൻ (All Tribal Students' Union of Manipur (ATSUM) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് മെയ് 3 മുതല്‍ മണിപ്പൂരിൽ അക്രമസംഭവങ്ങള്‍ നടക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...