Manipur On Boil Again: മണിപ്പൂര്‍ വീണ്ടും പുകയുന്നു, 2 പേർ കൊല്ലപ്പെട്ടു, 2 ജവാന്മാര്‍ക്ക് പരിക്ക്, 6 വീടുകൾ കത്തിനശിച്ചു

Manipur On Boil Again:  മണിപ്പൂരിലെ സ്ഥിതിഗതികൾ  പാർലമെന്‍റിൽ വിശദമായി ചർച്ച ചെയ്യണമെന്ന ആവശ്യത്തിനിടെയാണ്  ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്‍റ്   അലയൻസിന്‍റെ (INDIA) എംപിമാര്‍ അടങ്ങുന്ന സംഘം അക്രമബാധിത മണിപ്പൂർ സന്ദര്‍ശിക്കുന്നത്. ജൂലൈ 29, 30 തീയതികളിലാണ് സന്ദര്‍ശനം. 

Written by - Zee Malayalam News Desk | Last Updated : Jul 29, 2023, 10:13 AM IST
  • പ്രതിപക്ഷ സഖ്യത്തിലെ 26 എംപിമാർ ഇന്ന് മണിപ്പൂർ സന്ദർശിക്കും. ജൂലൈ 20 ന് പാർലമെന്‍റിന്‍റെ വാർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ പ്രതിപക്ഷ പാർട്ടികൾ സഭയില്‍ പ്രധാനമന്ത്രിയുടെ പ്രതികരണത്തിനായി സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
Manipur On Boil Again: മണിപ്പൂര്‍ വീണ്ടും പുകയുന്നു, 2 പേർ കൊല്ലപ്പെട്ടു, 2 ജവാന്മാര്‍ക്ക് പരിക്ക്, 6 വീടുകൾ കത്തിനശിച്ചു

Manipur Latest Update: മണിപ്പൂരില്‍ കലാപം കേട്ടടങ്ങുന്നില്ല. സംസ്ഥാനത്ത് ഏറ്റവും പുതുതായി റിപ്പോര്‍ട്ട് ചെയ്ത അക്രമസംഭവങ്ങളില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും 2 ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ 6 വീടുകള്‍ കത്തി നശിച്ചതായാണ്  റിപ്പോര്‍ട്ട്. 

 Also Read:  Bengaluru Terror Plot: തടിയന്റവിട നസീർ കർണാടക CCB കസ്റ്റഡിയിൽ

ഫൗഗാക്‌ചാവോ ഇഖായ്, ഹൈക്കോൾ, തെരഖോങ്‌സാങ്‌ബി, കാങ്‌വായ്, എന്നിവിടങ്ങളിലാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത് എന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച്ച നടന്ന അക്രമ സംഭവങ്ങളില്‍ പരിക്കേറ്റ ഒരു ഗ്രാമീണൻ വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. 

Also Read: Kerala Rain Alert: കേരളത്തിൽ ആഗസ്റ്റ് ഒന്നുവരെ മഴയ്ക്ക് സാധ്യത; ഇന്ന് പ്രത്യേക അലേർട്ടില്ല!

കേന്ദ്ര സേനയും പോലീസും സംസ്ഥനത്ത്  സക്രിയമാണ്. അക്രമസംഭവങ്ങള്‍ അരങ്ങേറിയ എല്ലാ പ്രദേശങ്ങളിലും പോലീസും സേനയും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. 

മണിപ്പൂരില്‍  സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ആ അവസരത്തില്‍ പ്രതിപക്ഷ സഖ്യത്തിലെ 26 എംപിമാർ ഇന്ന് മണിപ്പൂർ സന്ദർശിക്കും. ജൂലൈ 20 ന് പാർലമെന്‍റിന്‍റെ വാർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ പ്രതിപക്ഷ പാർട്ടികൾ സഭയില്‍ പ്രധാനമന്ത്രിയുടെ പ്രതികരണത്തിനായി സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് ഈ നീക്കം. 

മണിപ്പൂരിലെ സ്ഥിതിഗതികൾ  പാർലമെന്‍റിൽ വിശദമായി ചർച്ച ചെയ്യണമെന്ന ആവശ്യത്തിനിടെയാണ്  ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്‍റ്   അലയൻസിന്‍റെ (INDIA) എംപിമാര്‍ അടങ്ങുന്ന സംഘം അക്രമബാധിത മണിപ്പൂർ സന്ദര്‍ശിക്കുന്നത്. ജൂലൈ 29, 30 തീയതികളിലാണ് സന്ദര്‍ശനം. 

രാഷ്ട്രീയ ജനതാദൾ രാജ്യസഭാ എംപി മനോജ് ഝാ, തൃണമൂൽ എംപി സുസ്മിത ദേവ്, ആം ആദ്മി പാർട്ടി എംപി സുശീൽ ഗുപ്ത, കോൺഗ്രസിന്‍റെ അധീർ രഞ്ജൻ ചൗധരി, ഗൗരവ് ഗൊഗോയ്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്നുള്ള എൻ കെ പ്രേംചന്ദ്രൻ,  കനിം എൽഡിയിൽ നിന്നുള്ള ജയന്ത് ചൗധരി എന്നിവരാണ് 26 അംഗ സംഘത്തിലുള്ളത്. ഡിഎംകെ, തോൽ തിരുമാവളവൻ വിസികെ, കോൺഗ്രസിൽ നിന്ന് ഫൂലോ ദേവി നേതം, സിപിഐയിൽ നിന്ന് സന്തോഷ് കുമാർ, സമാജ്‌വാദി പാർട്ടിയിൽ നിന്ന് ജാവേദ് അലി ഖാൻ, എൻസിപിയിൽ നിന്ന് പിപി മുഹമ്മദ് ഫൈസൽ, ജെഡിയുവിൽ നിന്ന് അനീൽ പ്രസാദ് ഹെഡ്‌ഗെ, എഎപിയിൽ നിന്ന് സുശീൽ ഗുപ്ത, ജെജെഎമ്മിൽ നിന്ന് മഹുവ മാജി, ആർഎൽഡിയിൽ നിന്ന് ജയന്ത് സിംഗ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.

അതേസമയം, മണിപ്പൂരിലെ സ്ഥിതിഗതികൾ കൂടുതല്‍ വഷളാക്കരുത് എന്ന് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. അക്രമം നടന്ന സംസ്ഥാനം പ്രതിപക്ഷ നേതാക്കൾ സന്ദർശിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും എന്നാൽ സ്ഥിതിഗതികൾ വഷളാക്കരുതെന്നും മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
 
പാക്കിസ്ഥാനും ചൈനയും സന്ദർശിക്കുക, അവിടെ അവർക്ക് ആവശ്യക്കാർ ഏറെയാണ് എന്നായിരുന്നു മറ്റൊരു ബിജെപി എംപിയും നടനുമായ രവി കിഷന്‍റെ പരിഹാസം.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News