അമിത് ഷായുടെ സമ്പാദ്യത്തിൽ ഇടിവ്, PM Modiയുടെ ആസ്തിയിൽ വർദ്ധനവ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Narendra Modi) സമ്പാദ്യത്തില്‍ നേരിയ വർദ്ധനവ്... പ്രധാനമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ച ഏറ്റവും പുതിയ രേഖകൾ അനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്.
New Delhi: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Narendra Modi) സമ്പാദ്യത്തില്‍ നേരിയ വർദ്ധനവ്... പ്രധാനമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ച ഏറ്റവും പുതിയ രേഖകൾ അനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി മോദി (PM Modi)യുടെ മൊത്തം ആസ്തി ഈ വർഷം ജൂൺ വരെ 2.85 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 2.49 കോടി രൂപയായിരുന്നു. 36 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്‍റെ ആകെ ആസ്തി. 3.3 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും കഴിഞ്ഞ ഒരു വർഷത്തിനിടെയുള്ള 33 ലക്ഷം രൂപയുടെ സുരക്ഷിത നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനവുമാണ് അദ്ദേഹത്തിന്‍റെ ആസ്തി വർദ്ധിക്കാൻ കാരണം.
2020 ജൂൺ അവസാനത്തോടെ പ്രധാനമന്ത്രി മോദിയുടെ കൈയിൽ 31,450 രൂപയും SBI ഗാന്ധിനഗർ എൻഎസ്‌സി ബ്രാഞ്ചിൽ 3,38,173 രൂപയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതേ ബ്രാഞ്ചിൽ ബാങ്ക് എഫ്ഡിആർ, എംഒഡി ബാലൻസ് 1,60,28,939 രൂപയും ഉണ്ടായിരുന്നു. 8,43,124 രൂപ വിലമതിക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകളും (എൻഎസ്‌സി) 1,50,957 രൂപ വിലമതിക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസികളും 20,000 രൂപ വിലമതിക്കുന്ന ഇൻഫ്രാ ബോണ്ടുകളും പ്രധാനമന്ത്രി മോദിക്കുണ്ട്. മറ്റ് ആസ്തികൾ 1.75 കോടി രൂപയിൽ കൂടുതലാണ്
എന്നാല്‍, പ്രധാനമന്ത്രിയുടെ പേരില്‍ വായ്പയോ, സ്വന്തമായി വാഹനമോ ഇല്ല, ഏകദേശം 45 ഗ്രാം ഭാരമുള്ള നാല് സ്വർണ്ണ മോതിരങ്ങൾ അദ്ദേഹത്തിന്‍റെ കൈകളിലുണ്ട്. ഇതിന്‍റെ മൂല്യം 1.5 ലക്ഷം രൂപയാണ്.
3,531 ചതുരശ്രയടി വിസ്തീർണമുള്ള ഗാന്ധിനഗറിലെ സെക്ടർ -1 ൽ സംയുക്തമായി ഒരു പ്ലോട്ട് ഉണ്ട്. ഈ സ്ഥലത്തിന് മറ്റ് മൂന്ന് സംയുക്ത ഉടമകള്‍കൂടി ഉണ്ടെന്നും ഓരോരുത്തർക്കും 25 ശതമാനം തുല്യ വിഹിതമുണ്ടെന്നും പ്രധാനമന്ത്രി മോദി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് രണ്ടുമാസം മുമ്പ് 2002 ഒക്ടോബർ 25 നാണ് ഈ സ്ഥലം വാങ്ങുന്നത്. പ്രധാനമന്ത്രിയുടെ സ്വത്ത് അല്ലെങ്കിൽ സ്ഥാവര ആസ്തികളുടെ വിപണി മൂല്യം ഇന്നത്തെ കണക്കനുസരിച്ച് 1.10 കോടി രൂപയാണ്.
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി (HomeMinister) അമിത് ഷായുടെ (Amit Shah) സമ്പത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവ് വന്നിട്ടുണ്ട്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും മോശം മാർക്കറ്റ് വികാരവുമാണ് ഷായുടെ കൈവശമുള്ള ഓഹരികളെ ബാധിച്ചത്. 2020 ജൂൺ വരെ അമിത ഷായുടെ ആസ്തി 28.63 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 32.3 കോടി രൂപയായിരുന്നു.
10 സ്ഥാവര വസ്‌തുക്കൾ ഷായുടെ ഉടമസ്ഥതയിലുണ്ട്. അവയെല്ലാം ഗുജറാത്തിലാണ്. അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളും അമ്മയിൽ നിന്ന് ലഭിച്ച സ്വത്തും ഏകദേശം 13.56 കോടി രൂപ വില മതിക്കുന്നതാണ്. അമിത് ഷായുടെ കൈയിലുള്ള 15,814 രൂപയും ബാങ്ക് ബാലൻസിലും ഇൻഷുറൻസിലും 1.04 കോടി രൂപയും 13.47 ലക്ഷം രൂപയുടെ പെൻഷൻ പോളിസികളും സ്ഥിര നിക്ഷേപ പദ്ധതികളിൽ 2.79 ലക്ഷം രൂപയും 44.47 ലക്ഷം രൂപ വില വരുന്ന ആഭരണങ്ങളുമാണ്.