ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്;വെര്‍ച്വല്‍ റാലിയുമായി അമിത് ഷാ!
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആഭ്യന്തര മന്ത്രി അമിത് ഷാ വര്‍ച്ച്വല്‍ റാലിയോടെ തുടക്കമിടുകയാണ്.
പട്ന:ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആഭ്യന്തര മന്ത്രി അമിത് ഷാ വര്‍ച്ച്വല്‍ റാലിയോടെ തുടക്കമിടുകയാണ്.
നേരത്തെ അമിത് ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്നപ്പോള്‍ തന്നെ എന്‍ഡിഎ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലാകും
നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക എന്ന് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് അമിത്ഷാ ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വെര്‍ച്വല്‍ റാലിയോടെ തുടക്കം കുറിക്കുന്നത്.
കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അമിത് ഷാ
വെര്‍ച്വല്‍ റാലിയിലൂടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നത്.
നവ മാധ്യമത്തിലൂടെയാകും തങ്ങളുടെ തെരഞ്ഞെടുപ്പു പ്രചാരണം എന്ന സന്ദേശം കൂടിയാണ് ബിജെപി അമിത് ഷായുടെ വെര്‍ച്വല്‍ റാലിയിലൂടെ നല്‍കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പു തീയതി പോലും പ്രഖ്യാപിക്കും മുന്‍പ് ബിജെപി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടുങ്ങുകയും ചെയ്തു.
അതേസമയം അമിത് ഷായുടെ റാലിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കൊണ്ട് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രംഗത്ത് വരുകയും ചെയ്തു.
Also Read:അമിത് ഷായെ കണ്ടവരുണ്ടോ..?ചോദ്യമുയര്‍ത്തിയ കോണ്‍ഗ്രസ് ഗുജറാത്തില്‍ കൊണ്ടറിഞ്ഞു!
അമിത് ഷായെ രാഷ്ട്രീയ കഴുകന്‍ എന്ന് വിശേഷിപ്പിച്ച തേജസ്വി രാജ്യം കൊറോണ മഹാമാരിയോട് പൊരുതുമ്പോള്‍ ബിജെപിക്ക് ജനങ്ങളുടെ ജീവനേക്കാള്‍
വലുത് തെരഞ്ഞെടുപ്പ് രാഷ്ട്രീയം ആണെന്ന് വിമര്‍ശിക്കുകയും ചെയ്തു.
അമിത് ഷായുടെ റാലിക്ക് ബദലായി ആര്‍ജെഡി ഗരിബ് അധികാര്‍ ദിവസ് ആയി ആചരിച്ചുകൊണ്ട് പ്രതിഷേധിക്കുകയാണ്.
ബിജെപി,ജെഡിയു,എല്‍ജെപി എന്നീ പാര്‍ട്ടികള്‍ അടങ്ങുന്ന എന്‍ഡിഎ യും കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യവും തമ്മിലാണ് പ്രധാന മത്സരം.