ന്യൂഡൽഹി: രാജ്യത്ത് വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ (Oxygen) വിതരണത്തിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സർക്കാർ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം (Home Ministry) അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചികിത്സാ ആവശ്യത്തിനുള്ള ഓക്സിജന്റെ സു​ഗമമായ നീക്കത്തിന് സൗകര്യം ഒരുക്കണം. ഇങ്ങനെയുള്ള ഓക്സിജൻ വിതരണ വാഹനങ്ങൾക്ക് ഏത് സമയത്തും പ്രവേശനം അനുവദിക്കും. ഒരു നിയന്ത്രണവും ബാധകമല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


ALSO READ: Covid19: സീതാറാം യെച്ചൂരിയുടെ മകന്‍ Ashish Yechury കൊവിഡ് ബാധിച്ച്‌ മരിച്ചു


ഒരു ദിവസം മൂന്ന് ലക്ഷത്തിലധികമായി രോ​ഗബാധിതരുടെ എണ്ണം കൂടുമ്പോൾ അമേരിക്കയെയും പിന്നിട്ട് ഇന്ത്യ (India) കൊവിഡ് വ്യാപനത്തിൽ മുന്നോട്ട് കുതിക്കുന്നത് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്. നേരത്തെ കൊവിഡ് വ്യാപനത്തിൽ ഇന്ത്യ ബ്രസീലിനെ മറികടന്നിരുന്നു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 30 ലക്ഷം കടന്നു.


24 മണിക്കൂറിനിടെ 3,14,835 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മരണനിരക്ക് ഇന്നും രണ്ടായിരത്തിന് മുകളിലാണ്. 2,104 പേരാണ് കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.