നമ്മൾ ഏത് തരത്തിലുള്ള പണമിടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും KYC നിർബന്ധമാണ്. KYC എന്ന കാര്യം ഏറ്റവും കൂടുതൽ കേൾക്കുന്നത് ബാങ്കിങ് മ്യൂച്ചൽ ഫെണ്ട്, പണയം വെക്കുക തുടങ്ങിയ കാര്യധങ്ങൾക്ക് കെവൈസി നിർബന്ധമാണ്. എന്നാൽ മ്യൂച്ചൽ ഫണ്ടുമായി ബന്ധപ്പെട്ട് കെവൈസിയിൽ മാറ്റാങ്ങൾ വരാറുള്ളതാണ്. അതുകൊണ്ട് എന്തൊക്കെയാണ് Mutual Fund മായി ബന്ധപ്പെട്ട കെവൈസിയുടെ നടപടികളെന്ന് അറിഞ്ഞിരിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് KYC


KYC  എന്ന് പറയുന്നത് Know Your Customer എന്നതിന്റെ ചുരുക്കമാണ്. ബാങ്കിങ് മേഖലകളിൽ നമ്മുടെ നമ്മുടെ വിശദാശംങ്ങൾ നൽകുന്ന ഒരു പ്രക്രിയയാണ് കെവൈസി


ALSO READ: Aadhaar card: ഒരു വയസ്സുള്ള നിങ്ങളുടെ കുട്ടിക്ക് എങ്ങനെ ആധാർ കാർഡ് എടുക്കാം?


എന്തുകൊണ്ട് KYC മാറ്റണം?


നമ്മൾ നമ്മുടെ ആവശ്യങ്ങൾക്കായി പല നഗരങ്ങളിലേക്ക് മാറി താമസിക്കും.അതിനാൽ  പേര്, വിലാസം തുടങ്ങിയ കാര്യങ്ങളിൽ മാറ്റം വരും. അപ്പോൾ കെവൈസിയിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.


KYC അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?


KYC അപ്‌ഡേറ്റ് ചെയ്യുന്നതിന് ‘KYC details change’ ഫോം പൂരിപ്പിക്കേണം. മ്യൂച്വൽ ഫണ്ടിന്റെ ഔദ്യോ​ഗിക വെബ്‌സൈറ്റിൽ നിന്ന് CAMS, K-Fin വഴി നിങ്ങൾക്ക് ഈ ഫോം ലഭിക്കും. ഈ ഫോമുകൾക്കൊപ്പം സാക്ഷ്യപ്പെടുത്തിയ പാൻ കാർഡിന്റെ സ്വയം കോപ്പിയും സമർപ്പിക്കണം. ഫോം പൂരിപ്പിച്ചതിന് ശേഷം മാറ്റുവാൻ ആഗ്രഹിക്കുന്ന ഭാഗം തിരഞ്ഞെടുക്കുക.


ഒരു കാര്യം ഓർക്കുക മാറ്റം വരുത്തുമ്പോൾ അവ സാക്ഷ്യപ്പെടുത്തന്ന തെളിവുകളും സമർപ്പിക്കേണ്ടതാണ്, ഉദ്ദാഹരണം ബാങ്ക് സ്റ്റേറ്റ്മെന്റ്, പാസ്പോർട്ട് തുടങ്ങിയവ. അതിന് ശേഷം ഇവയെല്ലാം മ്യൂച്വൽ ഫണ്ടുകളുടെ ഓഫീസിലോ ട്രാൻസ്ഫർ ഏജന്റിന്റെ ഓഫീസിലോ സമർപ്പിക്കണം. കോപ്പികൾക്കൊപ്പം ഒറിജനലും പരിശോധനയ്ക്കായി സമർപ്പിക്കണം.


ALSO READ: Pan Card ആധാറുമായി ഉടൻ ലിങ്കുചെയ്യു, ഇനി സമയം അധികമില്ല


ഓൺ‌ലൈനിലൂടെയും KYC  മാറ്റങ്ങൾ വരുത്താൻ സാധിക്കും


KYC ബന്ധപ്പെട്ട് കാര്യങ്ങൾ ആദ്യമായി ചെയ്യുകയാണെങ്കിൽ ഇവയെല്ലാം ഓൺലൈനിലൂടെ സമർപ്പിക്കാൻ സാധിക്കും. എല്ലാ വിവരങ്ങളും മ്യൂച്ചൽ ഫണ്ടിന്റെ ഔദ്യോ​ഗിത വെബ്സൈറ്റിൽ കയറി നൽകേണ്ടതാണ്. എല്ലാ വിശദാശംങ്ങൾ സ്ഥിരീകരിക്കുന്നതിനായ അവർ നിങ്ങളെ വീഡിയോ കോളും ചെയ്യും. അഥവാ ഇനി നിങ്ങൾ സമർപ്പിച്ചതിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ നേരിട്ട് ഓഫിസിൽ ചെന്നാൽ മാത്രം മാറ്റം വരുത്താൻ സാധിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക