വെറും 500 രൂപ മാത്രം നിക്ഷേപമുള്ള ഈ 5 സ്കീമുകൾ നിങ്ങളെ സമ്പന്നരാക്കും

  

സർക്കാരിന്റെ ഗ്യാരണ്ടി, കുറഞ്ഞ നിക്ഷേപം എന്നാൽ പെട്ടെന്ന് ധനവാനാകം ഇങ്ങനൊരു സ്കീം ഉണ്ടെന്നറിഞ്ഞാൽ ആരാ ആകർഷകരാകാത്തത്.   ഇതാണ് ചെറുകിട സമ്പാദ്യ പദ്ധതിയുടെ നേട്ടം. വെറും 500 രൂപയുടെ നോട്ട് ഉപയോഗിച്ച് നിങ്ങൾക്ക് ഈ നിക്ഷേപം ആരംഭിക്കാൻ കഴിയും. നിക്ഷേപിക്കാൻ ഇങ്ങനെയും ചില പദ്ധതികളുണ്ട് അത് ചെറിയ അളവിലായാലും നിങ്ങളെ സമ്പന്നരാക്കും.  ഇവിടെ പണം സുരക്ഷിതമായി നിലനിൽക്കുന്നതോടൊപ്പം മികച്ച വരുമാനവും ലഭിക്കും.  നിങ്ങൾക്കായി ഇതാ ഈ 5 മികച്ച നിക്ഷേപങ്ങൾ.   ഇവിടെ 500 രൂപ ഉയോഗിച്ച് നിങ്ങൾക്ക് മികച്ച വരുമാനം നേടാൻ കഴിയും.

 

1 /5

മ്യൂച്വൽ ഫണ്ടുകളിൽ (Mutual Fund) ആർക്കുവേണമെങ്കിലും നിക്ഷേപിക്കാം. 15 വർഷത്തെ കാലയളവിൽ 500 രൂപ പ്രതിമാസ നിക്ഷേപത്തിൽ നിങ്ങൾക്ക് 10 ശതമാനം പലിശ നിരക്കിൽ 2 ലക്ഷം രൂപവരെ നേടാൻ കഴിയും. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് അതിൽ നിക്ഷേപം വർദ്ധിപ്പിക്കാനും കഴിയും. ഇതിനുപുറമെ, 90,000 രൂപ മുതൽമുടക്കിന് 1.10 ലക്ഷം രൂപ നേടാം. നിങ്ങൾക്ക് ഇത് ഓൺലൈനായും നേടാം.  

2 /5

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) ദീർഘകാലത്തേക്കുള്ള ഒരു മികച്ച നിക്ഷേപമാണ്. പി‌പി‌എഫിന് നിലവിൽ പ്രതിവർഷം 7.1 ശതമാനം പലിശ ലഭിക്കുന്നു. കാരണം ഇത് ഒരു ദീർഘകാല നിക്ഷേപമാണ്. പിപിഎഫിൽ പ്രതിവർഷം പരമാവധി 1.5 ലക്ഷം രൂപ നിക്ഷേപിക്കാം. പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയുടെ കിഴിവ് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിയിൽ അവകാശപ്പെടാം. ഇതിന് ലഭിക്കുന്ന പലിശ പൂർണമായും നികുതിരഹിതമാണ്. പിപിഎഫ് നിക്ഷേപങ്ങളിൽ വെൽത്ത് ടാക്സ് നൽകേണ്ടതില്ല.

3 /5

സുകന്യ സമൃദ്ധി യോജന (SSY) ഒരു സർക്കാർ പദ്ധതിയാണ്. അതിൽ നിക്ഷേപിക്കുന്ന പണം തികച്ചും സുരക്ഷിതമാണ്. ഇതിൽ നിങ്ങൾക്ക് 250 രൂപയ്ക്ക് വേണമെങ്കിലും ഒരു അക്കൗണ്ട് തുറക്കാൻ കഴിയും. SSY യിൽ നികുതി ഇളവിന്റെ ആനുകൂല്യവും ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ മകളുടെ പേരിൽ ഒരു അക്കൗണ്ട് തുറക്കാൻ കഴിയും. പലിശ കണക്കാക്കുന്നത് ഒരു സംയുക്ത അടിസ്ഥാനത്തിലാണ്, ഇത് അൽപ്പം ഉയർന്ന വരുമാനം നൽകുന്നു. പ്രതിവർഷം കുറഞ്ഞത് 1000 രൂപയോ പരമാവധി 1.5 ലക്ഷം രൂപയോ നിക്ഷേപിക്കാം

4 /5

പോസ്റ്റോഫീസ് നടത്തുന്ന ഒരു ജനപ്രിയ പദ്ധതിയാണ് എൻ‌എസ്‌സി (NSC). 100 രൂപ, 500 രൂപ, 1000 രൂപ, 5000 രൂപ എന്നീ തുകയ്ക്ക് നിങ്ങൾക്ക് ഈ സർട്ടിഫിക്കറ്റ് സ്വന്തമാക്കാം. 5 വർഷമാണ് എൻ‌എസ്‌സിയുടെ നിക്ഷേപ കാലയളവ്.  ഇപ്പോൾ 6.8 ശതമാനം നിരക്കിൽ പലിശ ലഭിക്കുന്നുണ്ട്.  ഇതിനൊപ്പം സെക്ടർ 80 സി പ്രകാരം നികുതി ഇളവും ലഭിക്കുന്നുണ്ട്. Also read: നിങ്ങളുടെ ശമ്പളം അടുത്ത വർഷം മുതൽ കുറയും! പുതിയ Wage Rule വരുന്നു...  

5 /5

പണം നിക്ഷേപിക്കാൻ നിങ്ങൾക്ക് പോസ്റ്റോഫീസിൽ ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കാനും കഴിയും. ഇതിൽ നിങ്ങൾക്ക് 4 ശതമാനം നിരക്കിൽ പലിശ ലഭിക്കും. ഇതുകൂടാതെ നിങ്ങളുടെ പണവും സുരക്ഷിതമായിരിക്കും. നിങ്ങൾക്ക് പോസ്റ്റ് ഓഫീസിൽ നിന്നും പതിനായിരം രൂപയാണ് പലിശ ഇനത്തിൽ ലഭിക്കുന്നതെങ്കിൽ അത് നികുതിരഹിതമായിരിക്കും. Also read: വരുന്നു... ഈ കമ്പനികളുടെ ഇലക്ട്രിക് കാറുകൾ, 2021 ൽ ലോഞ്ച് ചെയ്യും

You May Like

Sponsored by Taboola