ലക്‌നൗ: ബിഎസ്പി നേതാവ് മായാവതിയെ തരംതാഴ്ത്തുന്ന പ്രസ്താവന നടത്തിയ ദയാശങ്കറിനെതിരെ ബിഎസ്പി പ്രവര്‍ത്തകരുടെ വന്‍പ്രതിഷേധം. നിരവധി ജില്ലകളില്‍ നിന്നായെത്തിയ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ദയാശങ്കറിന്‍റെ കോലം കത്തിക്കുകയും ചെയ്തു. എസ്‌സി/ എസ്ടി നിയമപ്രകാരം പാര്‍ട്ടി മേധാവി മായാവതിയെ വേശ്യയോട് താരതമ്യപ്പെടുത്തിയ ദയാശങ്കറിനെതിരെ ബിഎസ്പി ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മായാവതിക്കെതിരെയുള്ള സിംഗിന്‍റെ  പ്രസ്താവന ബിഎസ്പി പ്രവര്‍ത്തകരുടെയും രാജ്യത്തുടനീളമുള്ള ദളിത് വര്‍ഗത്തിന്‍റെയും വികാരത്തെ മുറിപ്പെടുത്തിയെന്നും ഇത് പോലെ നടത്തുന്ന പ്രസ്താവനകള്‍ അവരെ പ്രകോപിപ്പിക്കാനാണ് ലക്ഷ്യമെന്നും പരാതിയില്‍ പറയുന്നു.


സംസ്ഥാനത്ത് തങ്ങളുടെ പാർട്ടിയുടെ വളർച്ചയെ ഭയന്നാണ് ബി.ജെ.പി നേതാവ് ഇങ്ങനൊരു  പ്രസ്താവന നടത്തിയതെന്നാണ്  മായാവതി പ്രതികരിച്ചത്. സിംഗിനെ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം പിന്നീട് നടക്കുന്ന അക്രമങ്ങള്‍ക്ക് തന്നെ ഉത്തരാവാദി ആക്കെല്ലന്നും മായാവതി അഭിപ്രായപ്പെട്ടു.