ന്യൂഡല്‍ഹി:  അസം തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി  മത്സരിക്കാന്‍  താന്‍ ഒരു രാഷട്രീയക്കാരനല്ലെന്ന് വ്യക്തമാക്കി  മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും രാജ്യസഭ എംപിയുമായ രഞ്ജന്‍ ഗൊഗൊയ്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി രാഷട്രീയക്കാരനല്ല,   തനിക്ക് അങ്ങനെ ഒരു മോഹമോ ലക്ഷ്യമോ ഇല്ല.  മത്സരിക്കാന്‍ ആരും തന്നോട് നിര്‍ദ്ദേശിച്ചിട്ടുമില്ല,   രഞ്ജന്‍ ഗൊഗൊയ് വ്യക്തമാക്കി.


നോമിനേറ്റ് ചെയ്യപ്പെട്ട രാജ്യസഭാംഗവും ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട നോമിനിയും തമ്മിലുള്ള വ്യത്യാസം ആളുകള്‍ മനസിലാക്കാതെ പോകുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.  താന്‍ രാജ്യ സഭാ നോമിനി ആകാന്‍ തീരുമാനിച്ചത് വിവിധ വിഷയങ്ങളെ കുറിച്ചുള്ള തന്‍റെ  നിലപാടുകളെ കുറിച്ച്‌ സ്വതന്ത്രമായി സംസാരിക്കാനാണ്. അതിനര്‍ത്ഥം താന്‍ ഒരു രാഷ്ട്രീയക്കാരനാണ് എന്നല്ല. ഗൊഗോയ് പറയുന്നു.


അസം തിരഞ്ഞെടുപ്പില്‍ രഞ്ജന്‍ ഗൊഗോയ് ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് തരുണ്‍ ഗൊഗോയ് പറഞ്ഞിരുന്നു. രഞ്ജന്‍ ഗൊഗൊയ് ബി.ജെ.പിയുടെ പരിഗണനാ പട്ടികയിലുണ്ടെന്നും വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്നാണ് വിവരം ലഭിച്ചതെന്നും  ആഗസ്റ്റ് 22ന് മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗൊയി പറഞ്ഞിരുന്നു.


Also read: അസം നിയമസഭാ തിരഞ്ഞെടുപ്പ്: രഞ്ജന്‍ ഗൊഗോയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി?


അതേസമയം പ്രസ്താവന പരിഹാസ്യമാണെന്നും അര്‍ഥശൂന്യമായ ആളുകളുടെ ജല്‍പനമായി മാത്രമേ അദ്ദേഹത്തിന്‍റെ പ്രസ്താവനയെ കാണുന്നുള്ളു എന്നുമാണ്  ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജ്‌നീത് കുമാര്‍ ദാസ് തരുണ്‍ ഗൊഗോയിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്.