അസം നിയമസഭാ തിരഞ്ഞെടുപ്പ്: രഞ്ജന്‍ ഗൊഗോയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി?

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രഞ്ജന്‍ ഗൊഗോയുടെ പേരുണ്ടെന്നാണ് ലഭിച്ച വിവരമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാണ്‌ അദ്ദേഹത്തെ ബിജെപി പരിഗണിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. 

Last Updated : Aug 23, 2020, 09:01 PM IST
  • മനുഷ്യാവകാശ സംഘടനയുടെ ചെയര്‍മാനാകാന്‍ എളുപ്പം സാധിക്കുമായിരുന്നിട്ടും അതിനു മുതിരാതെ എന്തുക്കൊണ്ടാണ് അദ്ദേഹം രാജ്യസഭാംഗത്വം സ്വീകരിച്ചതെന്നും തരുണ്‍ ഗൊഗോയ് ചോദിക്കുന്നു.
  • രാഷ്ട്രീയ മോഹങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് അദ്ദേഹം രാജ്യസഭാംഗത്വം സ്വീകരിച്ചതെന്നും തരുണ്‍ ഗൊഗോയ് ആരോപിക്കുന്നു.
അസം നിയമസഭാ തിരഞ്ഞെടുപ്പ്: രഞ്ജന്‍ ഗൊഗോയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി?

ഗുവാഹത്തി: അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയുടെ പ്രസ്താവന ചര്‍ച്ചയാകുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നത് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആയേക്കുമെന്നാണ് തരുണ്‍ ഗൊഗോയ് പ്രസ്താവനയില്‍ പറയുന്നത്. 

രാമക്ഷേത്രത്തിന്‍റെ ഭൂമി പൂജയ്ക്ക് രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാത്തത് മോശമായിപ്പോയി..!! പരിഹാസവുമായി യശ്വന്ത് സിന്‍ഹ

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രഞ്ജന്‍ ഗൊഗോയുടെ പേരുണ്ടെന്നാണ് ലഭിച്ച വിവരമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാണ്‌ അദ്ദേഹത്തെ ബിജെപി പരിഗണിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

രഞ്ജന്‍ ഗൊഗോയി സത്യപ്രതിജ്ഞ ചെയ്തു; കൂകിവിളിച്ച് പ്രതിപക്ഷം!

മുന്‍ ചീഫ് ജസ്റ്റിസിന് രാജ്യഭയിലേക്ക് പോകാനാകുമെങ്കില്‍ അദ്ദേഹം ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാകാനും തയാറാകും. അയോധ്യ കേസില്‍ ഗൊഗോയ് പ്രഖ്യാപിച്ച വിധിയില്‍ ബിജെപി സന്തുഷ്ടരായിരുന്നു. രാജ്യസഭാ അംഗത്വം സ്വീകരിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനമായിരുന്നു. -തരുണ്‍ ഗോഗോയ് പറഞ്ഞു.

വിമര്‍ശനങ്ങള്‍ വകവയ്ക്കാതെ ഗൊഗോയി; സത്യപ്രതിജ്ഞ ഉടന്‍!

മനുഷ്യാവകാശ സംഘടനയുടെ ചെയര്‍മാനാകാന്‍ എളുപ്പം സാധിക്കുമായിരുന്നിട്ടും അതിനു മുതിരാതെ എന്തുക്കൊണ്ടാണ് അദ്ദേഹം രാജ്യസഭാംഗത്വം സ്വീകരിച്ചതെന്നും തരുണ്‍ ഗൊഗോയ് ചോദിക്കുന്നു. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിച്ചു

രാഷ്ട്രീയ മോഹങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് അദ്ദേഹം രാജ്യസഭാംഗത്വം സ്വീകരിച്ചതെന്നും തരുണ്‍ ഗൊഗോയ് ആരോപിക്കുന്നു. അതേസമയം, അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകില്ലെന്നും യോഗ്യരായ ഒരുപാടു പേര്‍ അതിനു കോണ്‍ഗ്രാസില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Trending News