IBPS Recruitment 2021: ബാങ്ക് ജോലി നേടാന്‍ അവസരം, 7800 Clerk post ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം
Institute of Banking Personnel Selection (IBPS) ക്ലാര്‍ക്ക് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 7 മുതലാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം.
New Delhi: Institute of Banking Personnel Selection (IBPS) ക്ലാര്‍ക്ക് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 7 മുതലാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം.
രാജ്യത്തെ ബാങ്കുകളിലെ 7800 ലധികം ക്ലാർക്ക് ഒഴിവുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിയ്ക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 27 വരെ അപേക്ഷകൾ സമർപ്പിക്കാന്‍ അവസരമുണ്ട്. അപേക്ഷ സമര്‍പ്പിക്കാനായി ibps- ന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ibps.in സന്ദര്‍ശിക്കുക.
യോഗ്യതാ മാനദണ്ഡം (Eligibility criteria)
അപേക്ഷകർ ഇന്ത്യൻ സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത നേടിയവര്‍ ആയിരിയ്ക്കണം.
Also Read: SBI PO Recruitment 2021: എസ്ബിഐ പ്രൊബേഷണറി ഓഫീസർ, 2056 ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം
പ്രായപരിധി (Age Limit)
അപേക്ഷകർക്ക് കുറഞ്ഞത് 20 വയസ് പ്രായമുണ്ടായിരിക്കണം. പരമാവധി പ്രായപരിധി 28 വയസായിരിക്കണം.
അപേക്ഷ ഫീസ് (Application Fee)
850 രൂപയാണ് അപേക്ഷാ ഫീസ്. SC/ST/PWBD/EXSM വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് അപേക്ഷാ ഫീസ് 175 രൂപയാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ (Selection Process)
Clerk തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ രണ്ട് പരീക്ഷ എഴുതണം.
പ്രിലിമിനറി പരീക്ഷ 2021 ഡിസംബറിൽ നടക്കും. പ്രിലിമിനറി പരീക്ഷയുടെ ഫലം 2021 ഡിസംബറിലോ 2022 ജനുവരിയിലോ പ്രഖ്യാപിക്കും. തുടര്‍ന്ന് മെയിൻ പരീക്ഷ നടക്കും. മെയിൻ പരീക്ഷ 2022 ജനുവരി/ ഫെബ്രുവരി മാസത്തിലാവും നടക്കുക. Provisional Allotment ഏപ്രിൽ 2022 ലും നടക്കും.
കൂടുതൽ വിവരങ്ങൾക്കായി ഉദ്യോഗാർത്ഥികൾക്ക് IBPSന്‍റെ ഔദ്യോഗിക അറിയിപ്പ് ശ്രദ്ധിക്കുക, അല്ലെങ്കില്‍ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.