New Delhi: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) SCO (Specialist Cadre Officer) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
എക്സിക്യൂട്ടീവ്, മാനേജർ തുടങ്ങിയ തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 18 ആണ്. അപേക്ഷ സമര്‍പ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി SBIയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിക്കുക.
സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (Specialist Cadre Officer) തസ്തികയിലെ 606 ഒഴിവുകളിലേയ്ക്കാണ് SBI ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകളുടെ പട്ടിക ചുവടെ: -
എക്സിക്യൂട്ടീവ് (ഡോക്യുമെന്‍റ് പ്രിസർവേഷൻ- ആർക്കൈവ്)- 1 ഒഴിവ്
റിലേഷൻഷിപ്പ് മാനേജർ- 314 ഒഴിവുകൾ
റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡ്)- 20 ഒഴിവുകൾ
കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്- 217 ഒഴിവുകൾ
ഇൻവെസ്റ്റ്മെന്‍റ് ഓഫീസർ- 12 ഒഴിവുകൾ
സെൻട്രൽ റിസർച്ച് ടീം (പ്രോഡക്ട് ലീഡ്)- 2 ഒഴിവുകൾ
സെൻട്രൽ റിസർച്ച് ടീം (സപ്പോർട്ട്)- 2 ഒഴിവുകൾ
മാനേജർ (മാർക്കറ്റിംഗ്)- 12 ഒഴിവുകൾ
ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിംഗ്)- 26 ഒഴിവുകൾ
ഓരോ തസ്തികയിലേക്കും വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ വിശദമായി വെബ്സൈറ്റിൽ നല്‍കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പായി ഈ വിവരങ്ങള്‍ ശരിയായി മനസ്സിലാക്കുക.
അപേക്ഷാ ഫീസ്
ജനറൽ, ഇ.ഡബ്ള്യൂ.എസ്, ഒ.ബി.സി വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടക വർഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് അടയ്ക്കേണ്ടതില്ല. ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നീ സൗകര്യങ്ങൾ ഉപയോഗിച്ച് ഫീസടയ്ക്കാന്‍ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.