ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ, റീജിയണൽ റൂറൽ ബാങ്കുകൾ, ഐബിപിഎസ് ആർആർബി വിജ്ഞാപനം 2022 പുറത്തിറക്കി. ഓഫീസ് അസിസ്റ്റന്റ് (ക്ലർക്ക്), ഓഫീസർ സ്കെയിൽ 1, 2, 3 എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രൊബേഷണറി ഓഫീസർ, ക്ലർക്ക്, സ്പെഷ്യൽ ഓഫീസർ എന്നിവയിലേക്കുള്ള രജിസ്ട്രേഷനുകൾ ആരംഭിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂൺ ഏഴ് മുതലാണ് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുക. ജൂൺ 27 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഔദ്യോഗിക വെബ്‌സൈറ്റായ ibps.in സന്ദർശിക്കാം. 8081 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.


ഐബിപിഎസ് ആർആർബി റിക്രൂട്ട്‌മെന്റ് 2022 ഓർത്തിരിക്കേണ്ട തിയതികൾ


2022 ജൂൺ 7- രജിസ്ട്രേഷൻ ആരംഭിക്കുന്നു
2022 ജൂൺ 27- അപേക്ഷിക്കാനുള്ള അവസാന തീയതി
2022 ജൂലൈ 18-2022 ജൂലൈ 23 പ്രീ എക്സാം ട്രെയിനിങ്
2022 ഓഗസ്റ്റ്- ഐബിപിഎസ് ആർആർബി പിഒ, എസ്ഒ ക്ലർക്ക് ഓൺലൈൻ പരീക്ഷ
2022 സെപ്തംബർ- പരീക്ഷാ ഫലം
2022 സെപ്തംബർ/ ഒക്ടോബർ- ഓൺലൈൻ പരീക്ഷ (മെയിൻസ്)


ALSO READ: ITBP Recruitment 2022: ഐടിബിപിയിൽ 248 കോൺസ്റ്റബിൾ, അവസാന തീയ്യതി ജൂലൈ 7 വരെ


ഒഴിവുകളുടെ എണ്ണം
ഐബിപിഎസ് ആർആർബി ഓഫീസ് അസിസ്റ്റന്റ്- 4483
ഐബിപിഎസ് ആർആർബി ഓഫീസർ സ്കെയിൽ 1- 2676
ഐബിപിഎസ് ആർആർബി ഓഫീസർ സ്കെയിൽ-II - 842
ഐബിപിഎസ് ആർആർബി ഓഫീസർ സ്കെയിൽ III - 80


സ്കെയിൽ I ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നോ തത്തുല്യമായ സ്ഥാപനത്തിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. സ്കെയിൽ II ഓഫീസർ തസ്തികകളിലേക്ക് (ജനറൽ ബാങ്കിംഗ്), അപേക്ഷിക്കുന്നവർ അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം.  കൂടാതെ, അപേക്ഷകർക്ക് ഒരു ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ ഓഫീസറായി രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.


സ്കെയിൽ III ഓഫീസർ തസ്തികകൾക്ക്, ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം. ഒരു ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ ഓഫീസറായി കുറഞ്ഞത് അഞ്ച് വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയം നിർബന്ധമാണ്.


43 ബാങ്കുകളാണ് ഈ റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കുന്നത്. ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസും അടയ്ക്കണം. 850 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി/ എസ് ടി, പിഡബ്ല്യുഡി വിഭാഗങ്ങളിലുള്ളവർ 175 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം. ഓൺലൈൻ പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.