ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ പത്താം ക്ലാസിലെയും ഐ.എസ്.സി പന്ത്രണ്ടാം ക്ലാസിലെയും ഫലങ്ങള്‍ മെയ് 14ന് പ്രഖ്യാപിക്കും. മെയ് 14 വൈകീട്ട് മൂന്ന് മണിക്ക് ഫലങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും. 


ഫലം അറിയുന്നതിന് ഔദ്യോഗിക വെബ്സൈറ്റായ www.cisce.org സന്ദര്‍ശിക്കണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എസ്.എം.എസ് വഴിയും ഫലം അറിയാം. അതിനായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുള്ള ഏഴക്ക ഐഡി കോഡ് 09248082883 എന്ന നമ്പറിലേക്ക് അയച്ചാല്‍ മതിയാകും.