New Delhi : ഐസിഎസ്‌ഇ  പത്താംക്ലാസ് (ICSE 10th Class), ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് (ISC 12th Class) എന്നിവയുടെ പരീക്ഷ ഫലങ്ങൾ (Exam Results) ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (CISCE) ഇന്നലെയാണ് വിവരം അറിയിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് മഹാമാരിയുടെ  പശ്ചാത്തലത്തില്‍ ഐഎസ് സി പന്ത്രണ്ടാം ക്ലാസ്  (ISC Class 12th) പരീക്ഷ റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന്  പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്‍റെ  അടിസ്ഥാനത്തിലാണ്  ഫലപ്രഖ്യാപനം നടത്തുന്നത്. ഏകദേശം 3 ലക്ഷത്തോളം വിദ്യാര്‍ഥികളാണ്  പരീക്ഷാഫലത്തിനായി  കാത്തിരിക്കുന്നത്. 


ALSO READ: ICSE, ISC Result 2021: ഐ‌സി‌എസ്‌ഇ പരീക്ഷാഫലം നാളെ 3 മണിക്ക്, Result അറിയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം


ഫലം എങ്ങനെ അറിയാം?


ഐസിഎസ്‌ഇ  (ICSE) പത്താംക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ്  പരീക്ഷകളുടെ ഫലങ്ങൾ കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളിലൂടെ ലഭ്യമാകും. കൂടാതെ കൗണ്സിലിന്റെ CAREERS പോർട്ടലിലും ഫലം ലാബിമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.


അഫിലിയേറ്റഡ് സ്കൂളുകൾക്കും കൗണ്സിലിന്റെ CAREERS പോർട്ടലിലൂടെ ഫലം ലഭ്യമാകും. ഈ സ്കൂളുകളുടെ പ്രിൻസിപ്പലിന്റെ ലോഗിൻ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്താൽ അതാത് സ്കൂളുകളിലെ കുട്ടികളുടെ പരീക്ഷ ഫലങ്ങൾ ലഭ്യമാകുമെന്ന് കൌൺസിൽ അറിയിച്ചിട്ടുണ്ട്.


ഇതുകൂടാതെ കുട്ടികൾക്ക് എസ്എംഎസിലൂടെയും പരീക്ഷം ഫലങ്ങൾ ലഭിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികൾ അവരുടെ ഐഡി ('ICSE/ISC (Unique ID)) 09248082883 എന്ന നമ്പറിലേക്ക് എസഎംഎസ് ചെയ്താൽ കുട്ടികൾക്ക് അവരുടെ പരീക്ഷ ഫലങ്ങൾ ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.


ALSO READ: ICSE Board Exam 2021: ഐ.സി.എസ്.ഇ, ഐ.എസ്.സി 10, 12 പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു


കോവിഡ് മഹാമാരിയുടെ  പശ്ചാത്തലത്തില്‍ ഐഎസ് സി പന്ത്രണ്ടാം ക്ലാസ്  (ISC Class 12th) പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ഇന്റെര്ണല് അസ്സെസ്സ്മെന്റിന്റെ അടിസ്ഥാനത്തിലായിരിക്കും കുട്ടികളുടെ ഫലം പ്രഖ്യാപിക്കുകയെന്ന് കൌൺസിൽ ജൂണിൽ അറിയിച്ചിരുന്നു. അതിനാൽ തന്നെ പരീക്ഷ ഫലങ്ങളിൽ പുനർമൂല്യനിർണ്ണയം ഉണ്ടാകില്ലെന്നും കൌൺസിൽ അറിയിച്ചിട്ടുണ്ട്.


പരീക്ഷ ഫലങ്ങളിൽ പരാതി പരിഹാരം എങ്ങനെ?


പരീക്ഷ ഫലങ്ങളിൽ പരാതി അല്ലെങ്കിൽ എതിർപ്പ് ഉണ്ടെങ്കിൽ കുട്ടികൾ പരാതിയും, കാരണങ്ങളും കാണിച്ച് സ്കൂളികളിൽ അപേക്ഷ നൽകണമെന്ന് കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (CISCE) അറിയിച്ചിട്ടുണ്ട്. സ്കൂളുകൾ അത്തരം അപേക്ഷകൾ വിലയിരുത്തുകയും, അപേക്ഷയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ ആ അപേക്ഷകൾ CISCE ക്ക് നൽകുകയും ചെയ്യും.


CISCE ക്ക് പരാതിയും, കാരണങ്ങളും, അതിന് പിന്തുണ നൽകുന്ന രേഖകളും ആണ് നൽകുക. ഐസിഎസ്‌സി പത്താംക്ലാസ് പരീക്ഷ ഫലങ്ങളിലെ പരാതികൾ asicse@cisce.org എന്ന മെയിൽ ഐഡിയിലേക്കും, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് ഫലങ്ങളിലെ പരാതികൾ  asisc@cisce.org എന്ന മെയിൽ ഐഡിയിലേക്കും ആണ്  അയക്കേണ്ടത്.


ALSO READ: CBSE Class 10 Board Exam Results 2021 : സിബിഎസ്ഇ പത്താം ക്ലാസ് ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കും; ഫലങ്ങൾ എങ്ങനെ അറിയാം?


ഇത്തരം പരാതികൾ നൽകാനുള്ള അവസാന തീയതി ആഗസ്റ്റ് 15 ആണ്. ആഗസ്ത് 15 ന് ശേഷം ലഭിക്കുന്ന ഇത്തരം പരാതികൾ പരിഗണിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം പരാതികൾ CISCE നൽകിയിട്ടുള്ള സ്കൂളില്തന്റെ ഔദ്യോഗിക ഇമെയിൽ ഐഡിയിൽ നിന്ന് തന്നെ അയക്കണമെന്നും അറിയിച്ചിട്ടുണ്ട്.


പരാതി CISCE പരിഗണിക്കുകയും മാറ്റമുണ്ടെങ്കിൽ സ്കൂൾ മേധാവിയെ അറിയുകയും ചെയ്യും. ഇത് മാർക്കുകൾ കണക്ക് കൂട്ടുന്നതിൽ തെറ്റ് വന്നാൽ മാത്രമേ ഇത്തരം പരാതികൾ പരിഗണിക്കുകയുള്ളൂവെന്നും CISCE അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക