ICSE Results 2022: ഐസിഎസ്ഇ ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ കാത്തിരിപ്പിന് അറുതിയാവുകയാണ്. ഫലം ഇന്ന് വൈകുന്നേരം 5 മണിക്കാണ് പ്രഖ്യാപിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ cisce.org, results.cisce.org എന്നിവയിൽ പരീക്ഷാഫലം പരിശോധിക്കാൻ കഴിയും. എസ്എംഎസ് വഴിയും ഫലം ലഭ്യമാണ്


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ് മാസത്തിലാണ് ഐസിഎസ്ഇ ബോർഡ് പരീക്ഷ നടത്തിയത്. എങ്കിലും ഫലങ്ങൾ പിന്നെയും നീണ്ടു പോവുകയായിരുന്നു.കുറഞ്ഞത് 33 ശതമാനം മാർക്കെങ്കിലും ഒരു വിഷയത്തിന് ലഭിച്ചാലെ വിദ്യാർഥികൾ പരീക്ഷയിൽ ജയിക്കൂ. ഇതിൽ കുറവ് മാർക്ക് നേടുന്ന വിദ്യാർത്ഥികളെ പരാജയപ്പെട്ടതായി പ്രഖ്യാപിക്കും. 


Also Read: ICSE Result 2022: ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്


പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് സേ പരീക്ഷ എഴുതി പാസാവാനും സാധിക്കും. രണ്ട് ടേമുകളിലായാണ് CISCE ബോർഡ് ഈ വർഷം പരീക്ഷ നടത്തിയത്.


ICSE പത്താം ക്ലാസ് പരീക്ഷാ ഫലം പരിശോധിക്കുന്നത് എങ്ങനെയെന്ന് നോക്കാം


ഘട്ടം 1: ഫലം പരിശോധിക്കുന്നതിന്, ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് results.cisce.org, cisce.org എന്നിവ സന്ദർശിക്കുക.
ഘട്ടം 2: ഇതിനുശേഷം, പത്താം ക്ലാസ് ഫലങ്ങളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ലോഗിൻ വിൻഡോയിൽ, നിങ്ങളുടെ ഐഡി, സൂചിക നമ്പർ, മറ്റ് ആവശ്യമായ വിവരങ്ങൾ എന്നിവ നൽകുക.
ഘട്ടം 4: ഫലം സ്ക്രീനിൽ ദൃശ്യമാകും.
ഘട്ടം 5: വിദ്യാർത്ഥികൾ ഫലം ഡൗൺലോഡ് ചെയ്യുക.
ഘട്ടം 6: പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.