ICSI CS June Exam 2021 : ഐസിഎസ്ഐ കമ്പനി സെക്രട്ടറി പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം, ചെയ്യേണ്ടത് ഇത്രമാത്രം
ഐസിഎസ്ഐയുടെ ഔദ്യോഗിക വെബസൈറ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ന് മെയ് 15 ന് വീണ്ടും തുറക്കുന്ന അപേക്ഷ ഫോം പോർട്ടലിൽ മെയ് 22 വരെ അപേക്ഷ സമർപ്പിക്കാം.
New Delhi : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ISCI) അടുത്ത മാസം ജൂണിൽ നടത്താൻ തിരുമാനിച്ചിരുന്ന കമ്പനി സെക്രട്ടറി പരീക്ഷയ്ക്ക് (ISCI CS June Exam 2021) സമർപ്പിക്കാൻ വീണ്ടും അവസരം. എസിഎസ്ഐ പരീക്ഷാർഥികളിൽ നിന്ന് വീണ്ടും അപേക്ഷ സ്വീകരിക്കാൻ ഔദ്യോഗിക വെബ്സൈറ്റിൽ സൗകര്യം ഒരുക്കി.
ഐസിഎസ്ഐയുടെ ഔദ്യോഗിക വെബസൈറ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ന് മെയ് 15 ന് വീണ്ടും തുറക്കുന്ന അപേക്ഷ ഫോം പോർട്ടലിൽ മെയ് 22 വരെ അപേക്ഷ സമർപ്പിക്കാം.
മാർച്ചിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കത്തതിനാലാണ് ഐസിഎസ്ഐ വീണ്ടും അപേക്ഷ സമർപ്പിക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്. ജൂൺ ഒന്ന് മുതൽ പത്ത് വരെ പരീക്ഷ നടത്തുമെന്നാണ് ഐസിഎസ്ഐ അറിയിച്ചിരിക്കുന്നത്.
എന്നാൽ കോവിഡിന്റെ രണ്ടാ തരംഗത്തിന് ശമനം ഉണ്ടായാൽ മാത്രമാണ് പരീക്ഷ നടത്താൻ സാധ്യതയുള്ളു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ യു പി എസ് സി സിവിൽ സർവീസുകളുടെ പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചിരുന്നു. ഓക്ടോബറിലേക്ക് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്.
എങ്ങനെ വീണ്ടും വേണ്ട അപേക്ഷ സമർപ്പിക്കാം..
1. ആദ്യ ഐസിഎസ്ഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക.
2. തുടർന്ന് ഹോം പേജിൽ തന്നെ പരീക്ഷക്കായിട്ടുള്ള രജിസ്ട്രേഷൻ ലിങ്കിൽല ക്ലിക്ക് ചെയ്യുക
3. മറ്റൊരു പോർട്ടൽ തുറന്ന് വരുന്നതാണ്.
ALSO READ : JEE Main പരീക്ഷകൾ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മാറ്റി വെച്ചു
4. പൂർണമായ വിവരങ്ങൾ ചേർത്ത് നിങ്ങളുടെ ഒരു അകൗണ്ട് നിർമിക്കുക
5. എല്ലാ കഴിഞ്ഞതിന് ശേഷം പരീക്ഷക്കായിട്ടുള്ള ഫോം സമർപ്പിക്കുക.
6. തുടർന്ന് ലഭിക്കുന്ന അപേക്ഷ ഫോമിന്റെ പകർപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...