മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിനിയായ ഐഡിയയും ബ്രിട്ടീഷ് കമ്പനിയുടെ ഇന്ത്യന്‍ യൂണിറ്റായ വൊഡാഫോണും തമ്മിലുള്ള ലയനത്തിന് ഔദ്യോഗിക ധാരണകളായി. ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി പുതിയ കമ്പനി മാറും. 


COMMERCIAL BREAK
SCROLL TO CONTINUE READING

45 ശതമാനം ഒാഹരികളാവും പുതിയ കമ്പനിയിൽ വോഡഫോണിന്​ ഉണ്ടാവുക. മൂന്ന്​ ഡയറക്​ടർമാരെ നോമിനേറ്റ്​ ചെയ്യാനുള്ള അവകാശവും വോഡഫോണിന്​ ഉണ്ടാവും. എന്നാൽ ടവർ നിർമാണ കമ്പനിയായ ഇൻഡസ്​ ടവറിൽ ഇരുകമ്പനികൾക്കും നിലവിലുള്ള ഒാഹരികൾക്ക്  ലയനം ബാധകമാവില്ലെന്നാണ്​ റിപ്പോർട്ടുകൾ.


ലയനത്തോടെ രാജ്യത്തെ 40 കോടിയോളം ഉപഭോക്താക്കള്‍ ഇവരുടെ വരിക്കാരാകും. ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്ക്കായിരിക്കും. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്നിവരെ നിയമിക്കുക രണ്ട് കമ്പനികളുടെയും അംഗീകാരത്തോടെയായിരിക്കുമെന്നും വ്യവസ്ഥകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.