ബംഗളൂരു: വിവാദ പരാമര്‍ശങ്ങള്‍ നടത്തുക എന്നത്, രാജ്യത്തെ ജനപ്രതിനിധികള്‍ക്ക് ഇന്നൊരു ഹരമായി മാറിയിരിക്കുകയാണ് എന്ന് തോന്നുന്നു. എന്തു പറയുന്നെന്നോ, എന്തിനെപ്പറ്റി പറയുന്നെന്നോ, ചിന്തിക്കാതെ ഈ നേതാക്കള്‍ വിളമ്പുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിതെളിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മിക്കവാറും ഇത്തരത്തിലുള്ള വിവാദ പ്രസ്താവനകള്‍ ഭരണകക്ഷിയില്‍ നിന്നുള്ള ജനപ്രതിനിധികളില്‍ നിന്നാണ് ഉണ്ടായിരിക്കുന്നത് എന്നത് വാസ്തവം തന്നെ.


വിവാദ പ്രസ്താവനകളില്‍ ഇപ്പോള്‍ ഏറ്റവും പുതിയതായി സ്ഥാനം നേടിയിരിക്കുന്നത് കര്‍ണ്ണാടകയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യതനയാണ്. താന്‍ ആഭ്യന്തര മന്ത്രിയായിരുന്നുവെങ്കില്‍ രാജ്യത്തെ എല്ലാ ബുദ്ധിജീവികളേയും സ്വതന്ത്ര ചിന്തകരേയും വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടുമായിരുന്നു, എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. തന്‍റെ മണ്ഡലത്തില്‍ കാര്‍ഗില്‍ വിജയ ദിവസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇവിടെയും തീര്‍ന്നില്ല. നമ്മള്‍ നല്‍കുന്ന നികുതി ഉപയോഗിച്ചുണ്ടാക്കുന്ന എല്ലാ സൗകര്യവും ഉപയോഗിച്ചാണ് ഈ ബുദ്ധിജീവികള്‍ ഇവിടെ ജീവിക്കുന്നത്. എന്നിട്ടവര്‍ ഇന്ത്യന്‍ സേനയ്ക്ക് നേരെ മുദ്രാവാക്യം മുഴക്കും. മറ്റേതൊരു ശക്തിയില്‍ നിന്നുമുള്ളതിനേക്കാള്‍ കൂടുതല്‍ ഭീഷണി ഈ ബുദ്ധിജീവികളില്‍ നിന്നും സ്വതന്ത്രചിന്തകരില്‍ നിന്നും നമ്മള്‍ നേരിടേണ്ടി വരുന്നുണ്ട്. ഞാന്‍ ആഭ്യന്തര മന്ത്രിയായിരുന്നുവെങ്കില്‍ ഇവരെയെല്ലാം വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടുമായിരുന്നു- ബസനഗൗഡ പറഞ്ഞു. 


അതേസമയം, നേതാവിന്‍റെ പ്രസംഗത്തെ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ സ്വാഗതം ചെയ്തത്. 


മുന്‍പും ഇത്തരത്തിലുള്ള വിവാദ പ്രസ്താവനകള്‍ നടത്തിയ ആളാണ് ഇദ്ദേഹം. മുസ്ലീങ്ങളെ സഹായിക്കരുതെന്നായിരുന്നു അത്. 


ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബിഎസ് യെദ്ദ്യുയൂരപ്പയുമായി വളരെ അടുത്ത ബന്ധമുള്ള നേതാവാണ് ബസനഗൗഡ. വാജ്‌പേയി സര്‍ക്കാരില്‍ 2002 മുതല്‍ 2004 വരെ അദ്ദേഹം സഹമന്ത്രിയായിരുന്നു. ടെക്‌സ്‌റ്റൈല്‍ റെയില്‍വേ വകുപ്പുകളായിരുന്നു കൈകാര്യം ചെയ്തിരുന്നത്.