ന്യൂഡല്‍ഹി: നാളെ ദേശവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കിയതിനെതിരെയാണ് പ്രതിഷേധം. 
കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ പാസാക്കിയ നാഷണല്‍ മെഡിക്കല്‍ ബില്ലിനെതിരെ ദേശവ്യാപകമായ പ്രക്ഷോഭമാണ് ഉയരുന്നത്. ഇതിനെതിരെ ഡല്‍ഹിയില്‍ സമരം നടത്തിയ ആയിരത്തിലധികം ഡോക്ടര്‍മാര്‍ അറസ്റ്റ് വരിക്കുകയും ചെയ്തിരുന്നു.


സര്‍ക്കാര്‍, സ്വകാര്യ മേഘലയിലെ ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. 24 മണിക്കൂര്‍ പണിമുടക്കില്‍നിന്ന് അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഒപിടി പ്രവര്‍ത്തിക്കില്ല.


ഭാരതത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കീഴിലെ അംഗങ്ങളായ എല്ലാ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കും.


ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍, ഭാരതത്തില്‍ മൂന്നര ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തീരുമാനമാണെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ പ്രതികരണം.


രാജ്യത്തെ മെഡിക്കല്‍ രംഗം വന്‍ കുതിച്ച്‌ ചാട്ടം നടത്തി കൊണ്ടിരിക്കുന്ന അവസരത്തില്‍ ചില സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ എന്ന തരത്തില്‍ മൂന്നന്നര ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുവാനുള്ള തീരുമാനം ഭാരത്തിന്‍റെ ആരോഗ്യ മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുമെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. ബില്‍ പിന്‍വലിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുവാനാണ് ഐഎംഎയുടെ തീരുമാനം.


ബുധനാഴ്ച രാവിലെ 6 മണി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് പണിമുടക്ക്.


സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ 50% സീറ്റുകളിലെ ഫീസിന് മാനദണ്ഡം കേന്ദ്രം നിശ്ചയിക്കുമെന്നും ബില്ലിലുണ്ട്. എംബിബിഎസ് അവസാനവര്‍ഷ പരീക്ഷ രാജ്യത്താകെ ഒറ്റപരീക്ഷയാക്കും. ഇതിന്‍റെ മാര്‍ക്കാവും എംഡി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനും പരിഗണിക്കുക. ദേശീയതല മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്‍റെ അടിസ്ഥാനത്തിലാവും എയിംസ് ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം. സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 50% സീറ്റുകളില്‍ ഫീസിന് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിക്കും.


പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്പുകള്‍ക്കും മിഡ് ലെവല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ ഡോക്ടര്‍മാരല്ലാത്ത വിദഗ്ധര്‍ക്കും നിയന്ത്രിത ലൈസന്‍സ് നല്‍കും. 25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാവും അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള അധികാരം. പുതിയ ബില്ലോടെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇല്ലാതാവും. പകരം മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മെഡിക്കല്‍ കമ്മീഷനു കീഴില്‍ സ്വതന്ത്രബോര്‍ഡുകള്‍ സ്ഥാപിക്കും. സംസ്ഥാനങ്ങള്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ സ്ഥാപിക്കണമെന്നും ബില്ല് വ്യവസ്ഥചെയ്യുന്നു.


ആയുഷ്, ഹോമിയോ,യുനാനി തുടങിയ' ഇതര ചികിത്സ നടത്തുന്നവര്‍ക്ക് അലോപ്പതി ചികില്‍സ നടത്താമെന്ന വ്യവസ്ഥ പ്രതിഷേധത്തെ തുടര്‍ന്ന് പുതിയ ബില്ലില്‍നിന്ന് ഒഴിവാക്കിയിരുന്നു.