Chhattisgarh Assembly Election 2023: ഭീഷണികള്‍ക്കും അക്രമ സംഭവങ്ങൾക്കുമിടെ ഛത്തീസ്ഗഢിൽ 70.87% പോളിംഗ്
Chhattisgarh Assembly Election 2023: ഛത്തീസ്ഗഢില്‍ നിലവില്‍ ഭൂപേഷ് ബഘേലിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരിയ്ക്കുന്നത്. ഛത്തീസ്ഗഢിൽ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ്.
Chhattisgarh Assembly Election 2023: കനത്ത സുരക്ഷയിൽ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ ഛത്തീസ്ഗഢിൽ മികച്ച പോളിംഗ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 70.87% പോളിംഗ് ഛത്തീസ്ഗഢിൽ രേഖപ്പെടുത്തി.
Also Read: Mizoram Assembly Elecion 2023: മിസോറമിൽ 77.61% പോളിംഗ്
കനത്ത മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കേ കനത്ത സുരക്ഷയിലാണ് ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. നക്സൽ ബാധിത ബസ്തർ ഡിവിഷനിലെ 12 സീറ്റുകളും ദുർഗ് ഡിവിഷനിലെ 8 സീറ്റുകളും ഇതിൽ ഉൾപ്പെടുന്നു. പോളിംഗിനിടെ സുക്മ ജില്ലയില്‍ ഐ.ഇ.ഡി. സ്‌ഫോടനവും കാങ്കര്‍ ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി.
Also Read: Dhanteras 2023: ധന്‍തേരസ് ദിനത്തില്‍ ഈ കാര്യങ്ങള്‍ കാണുന്നത് ശുഭം!! ഭാഗ്യം ഉടന്‍ പ്രകാശിക്കും
ഛത്തീസ്ഗഢില്‍ നിലവില്‍ ഭൂപേഷ് ബഘേലിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരിയ്ക്കുന്നത്. ഛത്തീസ്ഗഢിൽ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ്. ബിഎസ്പി, എഎപി, സിപിഐ, സിപിഐ(എം), ഛത്തീസ്ഗഢ് ജനത കോൺഗ്രസ് ജോഗി, ഹമർ രാജ് പാർട്ടി, ഗോണ്ട്വാന ഗന്ധ്ത്ര പാർട്ടി, ജോഹർ ഛത്തീസ്ഗഡ് പാർട്ടി എന്നീ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്... .
15 വർഷത്തെ ബിജെപി ഭരണത്തിന് ശേഷം 2018ലാണ് ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. അധികാരമേറ്റയുടൻ മുഖ്യമന്ത്രി ഭഗേൽ ഏകദേശം 9000 കോടി രൂപയുടെ കാർഷിക കടങ്ങളും 350 കോടി രൂപയുടെ ജലസേചന നികുതിയും എഴുതിത്തള്ളി. തിരഞ്ഞെടുപ്പിൽ അധികാരത്തിലേറിയാൽ കാർഷിക കടം എഴുതിത്തള്ളൽ ആവർത്തിക്കുമെന്ന് മുഖ്യമന്ത്രി ഭഗേൽ ഇത്തവണയും ഉറപ്പുനൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ രണ്ടാം ഘട്ടത്തിൽ 70 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 17നാണ് വോട്ടെടുപ്പ്. ഡിസംബര്‍ 3 നാണ് വോട്ടണ്ണല്‍ നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...