Mizoram Assembly Elecion 2023: മിസോറമിൽ 77.61% പോളിംഗ്

Mizoram Assembly Elecion 2023: 2023ലെ മിസോറാം തിരഞ്ഞെടുപ്പിനെ കുറിച്ച് പറയുമ്പോള്‍ മിസോ നാഷണൽ ഫ്രണ്ടും (MNF) സോറം പീപ്പിൾസ് മൂവ്‌മെന്‍റും (ZPM) തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പ്

Written by - Zee Malayalam News Desk | Last Updated : Nov 7, 2023, 10:07 PM IST
  • പൊതുവേ ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തുന്ന സംസ്ഥാനമാണ് മിസോറം. റിപ്പോര്‍ട്ട് അനുസരിച്ച് 2003 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിംഗ് ആണ് ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നത്.
Mizoram Assembly Elecion 2023: മിസോറമിൽ 77.61% പോളിംഗ്

Mizoram Polls 2023: മിസോറമില്‍ മികച്ച പോളിംഗ്.  തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് മിസോറമില്‍ 77.61% പോളിംഗ് രേഖപ്പെടുത്തി. 

മുഴുവന്‍ പോളിംഗ് സ്‌റ്റേഷനിലെയും വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് വോട്ടുശതമാനം ഇനിയും കൂടുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിയ്ക്കുന്നത്‌.  40 അസംബ്ലി സീറ്റുകളിലേക്ക് നവംബർ 7 ന് നടന്ന വോട്ടെടുപ്പിന്‍റെ  ചൊവ്വാഴ്ച രാത്രി 8 മണി വരെയുള്ള പോളിംഗ് ശതമാനം ആണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ടിരിയ്ക്കുന്നത്. 

Also Read:  Dhanteras 2023: ധന്‍തേരസ് ദിനത്തില്‍ ഈ കാര്യങ്ങള്‍ കാണുന്നത് ശുഭം!! ഭാഗ്യം ഉടന്‍ പ്രകാശിക്കും
 
പൊതുവേ ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തുന്ന സംസ്ഥാനമാണ് മിസോറം. റിപ്പോര്‍ട്ട് അനുസരിച്ച് 2003 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിംഗ് ആണ് ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നത്.

Also Read:  Diwali 2023: ദീപാവലി രാത്രിയിൽ അബദ്ധത്തില്‍ പോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്, ദാരിദ്ര്യം വന്നുചേരും!! 

2018ലെ മിസോറാം നിയമസഭ തിരഞ്ഞെടുപ്പിൽ 80.03% പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ  (ECI) കണക്കുകൾ വ്യക്തമാക്കുന്നു. 2018 ലെ തിരഞ്ഞെടുപ്പിൽ മൊത്തം പുരുഷ വോട്ടർമാരിൽ 78.92 ശതമാനവും മൊത്തം സ്ത്രീ വോട്ടർമാരിൽ 81.09 പേരും വോട്ട് ചെയ്തിരുന്നു.

2013ലെ തിരഞ്ഞെടുപ്പിൽ 80.82 ശതമാനമായിരുന്നു പോളിംഗ്. 2008ൽ ഇത് 80.02% ആയിരുന്നു. 2003ൽ ഇത് 78.65 ശതമാനമായിരുന്നു.

2023ലെ മിസോറാം തിരഞ്ഞെടുപ്പിനെ കുറിച്ച് പറയുമ്പോള്‍ മിസോ നാഷണൽ ഫ്രണ്ടും (MNF) സോറം പീപ്പിൾസ് മൂവ്‌മെന്‍റും (ZPM) തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പ്. നഗരപ്രദേശങ്ങളിൽ ZPM മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ, ഗ്രാമപ്രദേശങ്ങളിൽ MNF കൂടുതൽ സീറ്റുകൾ നേടും, കാരണം അവിടെ MNF ന് ശക്തമായ അടിത്തറയുണ്ട്,  പോൾ വിദഗ്ധര്‍ പറയുന്നു.

ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട്, പ്രധാന പ്രതിപക്ഷമായ സോറാം പീപ്പിൾസ് മൂവ്‌മെന്‍റ്, കോൺഗ്രസ് എന്നിവ ആകെയുള്ള 40 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തി. അതേസമയം, ബിജെപി 23 മണ്ഡലങ്ങളിലാണ്  മത്സരിക്കുന്നത്.  ആം ആദ്മി പാർട്ടി 4 മണ്ഡലങ്ങളില്‍ മത്സരിക്കുന്നു. കൂടാതെ 27 സ്വതന്ത്ര സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News